1,000 യൂണിറ്റ് രക്തദാന പദ്ധതിയുമായി ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസിയും കൈന്റ്‌നസ് ബ്‌ളഡ് ഡൊണേഷന്‍ ടീമും

38

ദുബൈ: ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസിയും കൈന്റ്‌നസ് ബ്‌ളഡ് ഡൊണേഷന്‍ ടീമും സഹകരിച്ച് ‘രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ’ എന്ന പ്രമേയത്തില്‍ ദുബൈ ഹെല്‍ത് അഥോറിറ്റിയുടെ ബ്‌ളഡ് ബാങ്കിലേക്ക് 1,000 യൂണിറ്റ് രക്തം ശേഖരിച്ച് നല്‍കുന്നതിന്റെ ഭാഗമായി ജൂണ്‍ 4ന് വ്യാഴം വൈകുന്നേരം 3 മുതല്‍ 8 മണി വരെ ദേര സബ്ഖയില്‍ (വിംപി സിഗ്‌നലിന് സമീപം) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
രക്തം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ എമിറേറ്റ്‌സ് ഐഡിയുമായി എത്തിച്ചേരണമെന്ന് ജില്ലാ കെഎംസിസി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജന.സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, കൈന്റ്‌നസ് ബ്‌ളഡ് ഡൊണേഷന്‍ ടീം ഭാരവാഹികളായ അന്‍വര്‍ വയനാട്, ശിഹാബ് തെരുവത്ത് എന്നിവര്‍ അറിയിച്ചു.