ദുബൈ പൊലീസിന് ആദരം; ഒരു ലക്ഷം മാസ്‌കുകള്‍ കൈമാറി

39
ജേക്കബ് മാത്യു, അലന്‍ വൈറ്റ്, റിട്ട.മേജര്‍ ജനറല്‍ മഹേഷ് സേനാനായക, യൂസഫ് ബൈദൂന്‍ എന്നിവര്‍ ചേര്‍ന്ന് അബ്ദുല്ല ഹുസൈന്‍ അലി ഖാന് മാസ്‌കുകളും ഗ്‌ളൗസുകളും കൈമാറിയപ്പോള്‍

ദുബൈ: കോവിഡ് 19 ദുരിത നിവാരണത്തിന് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച രക്ഷാ പ്രവര്‍ത്തകര്‍ക്ക് ആദരവായി നാഷണല്‍ എയര്‍ കാര്‍ഗോ ഒരു ലക്ഷം മാസ്‌കുകളും ഗ്‌ളൗസുകളും ദുബൈ പൊലീസിന് കൈമാറി. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നാഷണല്‍ എയര്‍ കാര്‍ഗോ പ്രസിഡന്റ് ജേക്കബ് മാത്യു, വൈസ് പ്രസിഡന്റ് അലന്‍ വൈറ്റ്, റിട്ട.മേജര്‍ ജനറല്‍ മഹേഷ് സേനാനായക, യൂസഫ് ബൈദൂന്‍ എന്നിവര്‍ ചേര്‍ന്ന് ദുബൈ പൊലീസ് ലോജിസ്റ്റിക്‌സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുല്ല ഹുസൈന്‍ അലി ഖാന് മാസ്‌കുകളും ഗ്‌ളൗസുകളും കൈമാറി. ഡോ. അബ്ദുല്ല അല്‍ റാസി, ഡോ. മന്‍സൂര്‍ അല്‍ മുല്ല എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.