2 ആഫ്രിക്കന്‍ വംശജരെ ആക്രമിച്ച 14 ആഫ്രിക്കക്കാര്‍ ദുബൈയില്‍ അറസ്റ്റില്‍

41

ദുബൈ: രണ്ടു ആഫ്രിക്കന്‍ വംശജരെ ആക്രമിച്ച 14 ആഫ്രിക്കക്കാര്‍ ദുബൈയില്‍ അറസ്റ്റില്‍. ആയുധവുമായാണ് സംഘം രണ്ടു പേര്‍ക്കെതിരെ ആക്രമണം നടത്തിയതെന്നും ദുബൈ പൊലീസ് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി. പ്രതികളെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. അപകടകരമായ വ്യക്തികളുടെ പെരുമാറ്റം സംബന്ധിച്ച് ദുബൈ പൊലീസിനെ അറിയിക്കാനും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വിളിക്കേണ്ട നമ്പര്‍: 999.