അബുദാബി: യുഎഇയില്‍ ഇതുവരെ 25 ലക്ഷം കൊറോണ പരിശോധന നടത്തിയതായി അന്താരാഷ്ട്ര കോവിഡ് 19 വിശദീകരണ പട്ടിക വ്യക്തമാക്കുന്നു. ജൂണ്‍ ഏഴുവ രെയുള്ള കണക്കനുസരിച്ചാണ് യുഎഇയില്‍ ഇത്രയും പേരുടെ പരിശോധന നടത്തിയതായി രേഖപ്പെടുത്തിയിട്ടുള്ളത്.
ലോകരാഷ്ടങ്ങളിലെ ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയ രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇ സ്ഥാനം പിടിക്കുന്നത്. കൊറോണയെ പ്രതിരോധിക്കുന്നതില്‍ കാണിക്കുന്ന അതീവ ശ്രദ്ധയും ജാഗ്രതയും രോഗികളുടെ എണ്ണം ഗണ്യമായി കുറക്കുന്നത് സാധ്യമാക്കിയിട്ടുണ്ട്.
ദിവസങ്ങള്‍ക്കകം സജ്ജമാക്കിയ താല്‍ക്കാലിക ആശുപത്രികള്‍ കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ മുഖ്യപങ്ക് വഹിക്കുകയുണ്ടായി. ഇവയില്‍ പലതും രണ്ടായി രം പേര്‍ക്ക് വീതം ചികിത്സാ സൗകര്യമുള്ളവയാണ്. അത്യാധുനിക സൗകര്യങ്ങളും മികച്ച ചികിത്സാ സംവിധാനങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പ്രമുഖ ഭിഷഗ്വര ന്മാരും വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള അനുബന്ധ സേവകരുമാണ് ഇവിടെ രോഗികള്‍ക്ക് ആശ്വാസം പകരാനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.
ഇതുവരെ 38,808 പേരാണ് രോഗബാധിതരായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 21,806 പേര് ഇതിനകം രോഗമുക്തരായിട്ടുണ്ട്. ഇതുവരെ 276 പേരാണ് കൊറോണ മൂലം ഇവിടെ മരിച്ചത്.