രണ്ടു ലക്ഷം പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരിച്ചു വരാന്‍ അനുമതി തയാറാകുന്നു

743

അബുദാബി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് തിരിച്ചു വരാനാവാതെ സ്വന്തം രാജ്യത്ത് കഴിയുന്ന രണ്ടു ലക്ഷം പേര്‍ക്ക് തിരിച്ചു വരാനുള്ള അനുമതി തയാറാകുന്നുണ്ടെന്ന് യുഎഇ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ് അഥോറിറ്റി അറിയിച്ചു.
യുഎഇ വിദേശ കാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയവുമായി സഹകരിച്ചാണ് ഇതിനുളള നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നത്. അവധിക്ക് സ്വന്തം രാജ്യങ്ങളിലേക്ക് പോയ പ്രവാസികള്‍ക്കാണ് ഇത്തരത്തില്‍ തിരിച്ചുവരവിനുള്ള അനുമതിയും സൗകര്യവും തയാറാക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ഇതില്‍ ഉള്‍പ്പെടുമെന്നാണ് കരുതുന്നുത്. എന്നാല്‍, ഏതെല്ലാം രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നതിനെ കുറിച്ച് അറിവായിട്ടില്ല.