യുഎഇയില്‍ 26,761 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു

120

അബുദാബി: യുഎഇയില്‍ ഇതുവരെ 26,761 പേര്‍ക്ക് കൊറോണ രോഗം സുഖപ്പെട്ടതായി ആരോഗ്യവിഭാഗം വ്യക്തമാക്കി. മികച്ച പരിചരണം നല്‍കിയാണ് ഓരോദിവസ വും കൂടുതല്‍ പേരെ രോഗമുക്തരാക്കിക്കൊണ്ടിരിക്കുന്നത്. കൊറോണക്കെതിരെ യുഎഇ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടം വന്‍വിജയം കണ്ടുകൊണ്ടിരിക്കുകയാണ്.
യുഎഇയില്‍ ശനിയാഴ്ച 491 പേര്‍ക്കാണ് കോവിഡ് – 19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. 40,000 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് 491 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 815 പേര്‍ക്കാണ് രോഗം ഭേദപ്പെട്ടത്.
ഓരോദിവസവും രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുകയും പുതിയ രോഗിക ളുടെ എണ്ണം കുറയുകയും ചെയ്യുന്നുവെന്നത് ഈ രംഗത്തെ മികച്ച നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഒരാളുടെ മരണമാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. 288 പേരാണ് ഇതുവരെ യുഎ ഇയില്‍ കൊറോണ മൂലം മരിച്ചത്. മൊത്തം 41,990 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ച ത്. വിവിധ സ്ഥലങ്ങളിലായി സജ്ജമാക്കിയ താല്‍ക്കാലിക ആശുപത്രികള്‍ രോഗികളെ പരിചരിക്കുന്നതില്‍ മുഖ്യപങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.