അബുദാബി: കൊറോണ കാലത്ത് ദുബൈയില്‍ നിന്നും 42 മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. വിമാന സര്‍വീസ് പുനരാരംഭിച്ച് മെയ് 31 വരെയുള്ള കാലയളവിലാണ് ഇത്രയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു പോയത്.
വിവിധ അസുഖങ്ങള്‍ മൂലം ചികിത്സയിലിരിക്കെയാണ് പലരും മരിച്ചത്. അതേസമയം, ഇവരില്‍ ഭൂരിഭാഗം പേരുടെയും മരണ കാരണം ഹൃദയാഘാതമായിരുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്.
പ്രവാസികള്‍ പൊതുവെ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണെന്നും ഇതു മൂലം ഹൃദ്രോഗം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്യുമെന്നും നേരത്തെ വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. കൊറോണ കാലത്ത് വിവിധ കാരണങ്ങളാല്‍ പ്രവാസികളുടെ മാനസിക പിരിമുറുക്കം വര്‍ധിച്ചിരുന്നു.
കൊറോണ രോഗബാധിതരായി മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇവിടെത്തന്നെ മറവ് ചെയ്യുകയായിരുന്നു.