കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി മൂലം കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ കുവൈത്ത് കെഎംസിസി ചാര്‍ട്ടര്‍ ചെയ്തയച്ച വിമാനങ്ങളുടെ എണ്ണം നാലായി. ജൂണ്‍ 24ന് ബുധനാഴ്ച രാവിലെ 11.45ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്. ഇന്‍ഡിഗോ വിമാന കമ്പനിയുമായും തദാകിര് ട്രാവല്‍സുമായും ചേര്‍ന്നാണ് സര്‍വീസ് സാര്‍ത്ഥകമാക്കിയത്. 162 യാത്രക്കാരുടെ മുഴുവന്‍ രേഖകളും ശരിയാക്കി സര്ാീസ് ഏകോപിപ്പിച്ചത് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ ഖാലിദ് ഹാജിയാണ്. മുഴുവന്‍ യാത്രക്കാര്‍ക്കുമുള്ള ഫെയ്സ് ഷീല്‍ഡ് നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റ് സ്പോണ്സര് ചെയ്യുകയായിരുന്നു. കൂടാതെ, യാത്രക്കാര്‍ക്കാവശ്യമായ ജ്യൂസ്, വെള്ളം, സ്നാക്സ്, മാസ്ക്, ഗ്ളൗസ് എന്നിവയടങ്ങിയ കിറ്റും കുവൈത്ത് കെഎംസിസി നല്‍കിയിരുന്നു.
സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കായി ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ നാലാമത്തേതാണ് വ്യാഴാഴ്ച കണ്ണൂരില്‍ ലാന്‍ഡ് ചെയ്യുന്നത്. 162 യാത്രക്കാരുമായി വിമാനം വൈകുന്നേരം 7 മണിയോട് കൂടിയാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നത്. കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന് കണ്ണേത്ത്, വൈസ് പ്രസിഡന്റുമാരായ എന്‍.കെ ഖാലിദ് ഹാജി, ശഹീദ് പാട്ടില്ലത്, ജന.സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖ്, സെക്രട്ടറി എഞ്ചി. മുഷ്താഖ്, ഐ.ടി വിംഗ് കണ്‍വീനര്‍ റഫീഖ് ഒളവറ, കണ്ണൂര്‍ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ശുഐബ്, കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി മുസ്തഫ ഏഴോം, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫുആദ്, കാസര്‍കോട് ജില്ലാ ജന.സെക്രട്ടറി അബ്ദു കടവത്ത്, കാസര്‍കോട് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് എ.കെ മഹ്മൂദ് ആറങ്ങാടി, ആസാദ്, മുനീര്‍, ബാദുഷ എന്നിവരുടെ ഇടപെടലുകള്‍ കാര്യങ്ങള്‍ എളുപ്പമാക്കി. തദാകിര് ട്രാവല്‍സ് മേധാവി സിദ്ദീഖിന്റെ സഹകരണത്തിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും വ്യാഴാഴ്ച രാത്രി മറ്റൊരു വിമാനം കോഴിക്കോട്ടേക്കും യാത്ര തിരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലായി പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്നും നേതൃത്വം അറിയിച്ചു.