അബുദാബി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇതുവരെ 64,844 പ്രവാസികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി നടത്തിയ വിമാന സര്‍വീസുകളിലാണ് ഇത്രയും പേര് മടങ്ങിയെത്തിയത്.
വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും ചെറിയൊരു ശതമാനം മാത്രമാണ് തിരിച്ചെത്തിയിട്ടുള്ളത്. അടിയന്തിരമായി നാട്ടിലേക്ക് മടങ്ങേണ്ട ആയിരക്കണക്കിനുപേര്‍ ഇക്കൂട്ടത്തിലുണ്ട്. എന്നാണ് തങ്ങളുടെ മടക്കയാത്രക്ക് അവസരമൊരുങ്ങുകയെന്നറിയാതെയാണ് ഇവര്‍ വിവിധ രാജ്യങ്ങളില്‍ കഴിയുന്നത്.
രോഗികള്‍, സന്ദര്‍ശക വിസയിലുള്ളവര്‍, പ്രായം ചെന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങി വ്യത്യസ്ഥ വിഭാഗങ്ങളിലുള്ളവരാണ് നയതന്ത്രകാര്യാലയങ്ങളില്നിന്നുള്ള വി ളിയും കാത്ത് കഴിയുന്നത്. ഇവര്‍ വന്ദേഭാരത് മൂന്നാം ഘട്ടത്തിനായി കാത്തിരിക്കുകയാണ്.