ജൂണ്‍ 9 മുതല്‍ 23 വരെ ഒമാനില്‍ നിന്നും കേരളത്തിലേക്ക് ഒമ്പത് വിമാനങ്ങള്‍

മസ്‌ക്കറ്റ്: ജൂണ്‍ ഒമ്പത് മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ഒമാനില്‍നിന്നും കേരളത്തിലേക്ക് ഒമ്പത് വിമാനങ്ങള്‍ സര്‍വീസ് നടത്തും.
മൊത്തം 14 വിമാനങ്ങളാണ് ഈ ദിവസങ്ങളില്‍ ഒമാനില്‍നിന്ന് ഇന്ത്യയിലേക്ക് പ്രാവസികളെ കൊണ്ടുപോകുന്നത്. ഇതില്‍ ഒമ്പത് വിമാനങ്ങള്‍ കേരളത്തിലേക്കാണ്.
ജൂണ്‍ 10 മസ്‌ക്കറ്റ്- കോഴിക്കോട്, സലാല – കൊച്ചി, ജൂണ്‍ 12 മസ്‌ക്കറ്റ് – തിരുവനന്തപുരം, 14ന് മസ്‌ക്കറ്റ് – കണ്ണൂര്‍, 18ന് മസ്‌ക്കറ്റ് – തിരുവനന്തപുരം, 19നും 21നും മസ്‌ക്കറ്റ്- കൊച്ചി, 23ന് മസ്‌ക്കറ്റ് – കോഴിക്കോ ട് എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
ഇതിനകം നിരവധി പ്രവാസികള്‍ ഒമാനില്‍നിന്നും നാട്ടിലെത്തിയിട്ടുണ്ട്. എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ മുന്‍ഗണനാ ക്രമത്തില്‍ തന്നെയാണ് അടുത്ത വിമാനങ്ങളിലും പോകാന്‍ അനുവാദം നല്‍കുകയെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.