അബുദാബി ക്ഷണിക്കുന്നു, സാംസ്‌കാരിക കേന്ദ്രങ്ങളിലേക്ക്

  44
  ലൂവ്ര് അബുദാബി

  അബുദാബി: തലസ്ഥാന നഗരിയിലെ സാംസ്‌കാരിക കേന്ദ്രങ്ങളിലേക്ക് ആസ്വാദകരെ സ്വാഗതം ചെയ്യുന്നതായി സാംസ്‌കാരിക-വിനോദ സഞ്ചാര വിഭാഗം അധികൃതര്‍ അറിയിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി പ്രവേശനം വിലക്കിയിരുന്ന അബുദാബിയിലെ പ്രധാന കേന്ദ്രങ്ങളിലേക്കാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയിട്ടുള്ളത്.
  ഖസര്‍ അല്‍ഹുസന്‍, കള്‍ചറല്‍ ഫൗണ്ടേഷന്‍, ലൂവ്ര് അബുദാബി, അല്‍ ഐന്‍ യാസിസ്, ഖസര്‍ അല്‍മുവൈജി, അല്‍ജാഹിലി ഫോര്‍ട്ട്, അല്‍ ഐന്‍ പാലസ് മ്യൂസിയം എന്നീ സാംസ്‌കാരിക കേന്ദ്രങ്ങളാണ് ആദ്യ ഘട്ടമായി സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നതെന്ന് ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി സഊദ് അല്‍ഹുസ്‌നി പറഞ്ഞു. കര്‍ശനമായ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തിയാണ് പ്രവേശനം അനുവദിക്കുന്നത്.
  ഖസര്‍ അല്‍ഹുസന്‍, ലൂവ്ര് അബുദാബി എന്നിവിടങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റ് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 7 വരെയും വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ച രണ്ടു മുതല്‍ രാത്രി ഏഴു വരെയുമാണ് പ്രവേശനം അനുവദിക്കുക. ലൂവ്ര് അബുദാബിയുടെ പ്രവേശന സമയം രാവിലെ 10 മുതല്‍ വൈകുന്നേരം 6.3 0വരെയായിരിക്കും. എല്ലാ തിങ്കളാഴ്ചയും അവധിയാണ്.


  ഖസര്‍ അല്‍മുവൈജി, ഖസര്‍ അല്‍ഹുസന്‍,

  അല്‍ജാഹിലി ഫോര്‍ട്ട്, അല്‍ ഐന്‍ പാലസ് മ്യൂസിയം