അബുദാബി: കയ്യൊഴിയില്ല, ചേര്‍ത്തുപിടിക്കും എന്ന സന്ദേശവുമായി അബുദാബി കെഎംസിസി ഒരുക്കുന്ന സൗജന്യ ചാര്‍ട്ടേഡ് വിമാനം തിങ്കളാഴ്ച
അബുദാബിയില്നി ന്നും കോഴിക്കോട്ടേക്ക് പോകുമെന്ന് അബുദാബി സംസ്ഥാന കെഎംസിസി പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍. ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ് കുഞ്ഞി എന്നിവര്‍ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇത്തിഹാദ് എയര്‍വേസിന്റെ ഇവൈ254 വിമാനം അര് ഹരായ 180 പേര്‍ക്ക് പരിപൂര്‍ണ സൗജന്യമൊരുക്കിയിട്ടാണ്. യാത്രക്കാരില്‍ ഏറ്റവും പ്രായമേറിയവര്‍ക്ക് ബിസിനസ് ക്ലാസ് സൗകര്യം നല്‍കും. മുഴുവന്‍ യാത്രക്കാര്‍ക്കുമുള്ള പിപിഇ കിറ്റ് ഉള്‍പ്പെടെ കെഎം സിസി നല്‍കുകയാണ്. കെഎംസിസി പ്രവര്‍ത്തകര്‍ വിവിധ ജില്ലാ-മണ്ഡലം കമ്മിറ്റികള്‍, വ്യവസായികള്‍ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് സൗജന്യവിമാനം പറക്കുന്നത്.
നാട്ടില്‍ പോകാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നവര്‍ക്കായി അബുദാബി കെഎംസിസി 40 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കാണ് കേരളത്തില്‍നിന്നും അനുമതി വാങ്ങിയിട്ടുള്ളത്. ഇതില്‍ ഒരു വിമാനം പൂര്‍ണ്ണമായും സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കുകയാണ്. ഏറ്റവും കുറഞ്ഞ നിരക്കില്‍ നാലു വിമാനങ്ങള്‍ ഇതിനകം കൊച്ചി,കോഴിക്കോട്,കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് പോയിരുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ നടന്നുവരികയാണ്.
17,000പേരാണ് ഇതിനകം കെഎംസിസിയില്‍ റജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്. വന്ദേഭാരത് മിഷനില്‍ കൂടുതല്‍ വിമാനങ്ങള്‍ വേണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു. പ്രവാസികള്‍ വരുന്നതിനുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കണമെന്നും പരമാവധി പേര്‍ക്ക് എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള സംവിധാനം വേണം.
സൂമില്‍ സംഘടിപ്പിച്ചിപ്പ പത്രസമ്മേളനത്തില്‍ ഭാരവാഹികളായ അസീസ് കാളിയാടന്‍, ബഷീര്‍ ഇബ്രാഹിം, ഇ ടി മുഹമ്മദ് സുനീര്‍, കെകെ അഷ ്റഫ്, മജീദ് അണ്ണാന്‍തൊടി, എ സഫീഷ്, റഷീദ് പട്ടാമ്പി, അബ്ദുല്ല കാക്കുനി, എഞ്ചിനീയര്‍ സി സമീര്‍, റഷീദ് അലി മമ്പാട്, വിപി മുഹമ്മദ് ആലം, അഷ്റഫ് പൊന്നാനി, കുഞ്ഞിമുഹമ്മദ് തൃശൂര്‍, പങ്കെടുത്തു.