അബുദാബി: നാടണയാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്കായി അബുദാബി കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത ആദ്യ വിമാനം കണ്ണൂരിലേക്ക് പറന്നു. ഇന്ന് (ശനി) വൈകുന്നേരം 6.5നാണ് വിമാനം പുറപ്പെട്ടത്.
185 യാത്രക്കാരില്‍ 10 പേര് കുട്ടികളാണ്. ഗര്‍ഭിണികള്‍, രോഗികള്‍, ജോലി നഷ്ടമായവര്‍, പ്രായം ചെന്നവര്‍, വിസാ കാലാവധി കഴിഞ്ഞവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മുന്‍ഗണന ലഭിച്ചത്.
കോവിഡ് 19 മൂലം നിലച്ച വിമാന സര്‍വീസ് പുനരാംരംഭിച്ച ശേഷം തലസ്ഥാന നഗരിയില്‍ നിന്ന് ആദ്യമായി കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനം ഒരുക്കിയ ഏക സംഘടനയാണ് കെഎംസിസി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങല്‍, ജന.സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, സീനിയര്‍ വൈസ് പ്രസിഡണ്ട് അസീസ് കാളിയാടന്‍, ഭാരവാഹികളായ അഷറഫ് മാട്ടൂല്‍, റഷീദലി മമ്പാട്, മുഹമ്മദ് ആലം, സഫീഷ് ആലപ്പുഴ, ബഷീര്‍ ഇബ്രാഹിം, ഇ.ടി.എം സുനീര്‍, റഷീദ് പട്ടാമ്പി, അബ്ദുല്ല കാക്കുനി ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും യാത്രയയക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. മുഴുവന്‍ യാത്രക്കാര്‍ക്കും കോവിഡ് 19 മുന്‍കരുതലായി മെഡിക്കല്‍ കിറ്റുകളും പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. രണ്ടാമത്തെ വിമാനം നാളെ (ഞായര്‍) കൊച്ചിയിലേക്ക് പറക്കും.