കാഞ്ഞങ്ങാട്: പുതിയ കോട്ടയില്‍ അപകടം കാത്ത് കെഎസ്ടിപി പാതയില്‍ പാതാളക്കുഴി. ദിനംപ്രതി നൂറുകണക്കിനാളുകള്‍ നടന്നുപോകുന്ന റോഡരികിലാണ് വന്‍ അപകടം പതിയിരിക്കുന്നത്. ലിറ്റില്‍ ഫ്ളവര്‍ കേന്ദ്രീയ വിദ്യാലയം, ഹൊസ്ദുര്‍ഗ് ഹയര്‍ സെക്കന്ററി തുടങ്ങി വിവിധ വിദ്യാലയങ്ങളിലേക്കും സര്‍ക്കാര്‍ ഓഫീസുകളിലേക്കും അപകടം പിടിച്ച ഈ കുഴിചാടി കടന്നു വേണം യാത്ര ചെയ്യാന്‍. മഴവെള്ളം കൂടിയായതോടെ ഈ കുഴിയില്‍ വാഹനങ്ങളും വീഴുന്നത് പതിവായിട്ടുണ്ട്. രണ്ടു വര്‍ഷത്തോളമായി തകര്‍ന്നു കിടക്കുന്ന ഈ ഓവുചാലിനു മുകളിലെ സ്ലാബ് കെഎസ്ടിപി അധികൃതര്‍ എന്നു ശരിയാക്കുമെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്.