അദബുന്‍ ആത്മനിര്‍വൃതിയില്‍ കുരുന്നുകള്‍

17
അദബുന്‍ പഠനോപകരണ കിറ്റ് ജമാഅത്ത് ബാംഗ്ലൂര്‍ ശാഖാ പ്രസിഡന്റ് ടി. അബ്ദുറഹീം ഹാജി വിതരണം ചെയ്യുന്നു

തൃക്കരിപ്പൂര്‍: പുതുഅധ്യയന വര്‍ഷാരംഭിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ മദ്രസകളിലെ പഠനം ഓണ്‍ലൈനിലായതോടെ കുരുന്നുകള്‍ക്ക് ആശ്വാസമായി ഉസ്താദുമാര്‍ അവരുടെ വീടകങ്ങളിലെത്തി. എടച്ചാക്കൈ അഴീക്കല്‍ ഇര്‍ശാദുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്ററി മദ്രസയിലെ മുഅല്ലിംകളും മാനേജ്‌മെന്റ് ഭാരവാഹികളും പിടിഎ അംഗങ്ങളുമാണ് ‘അദബുന്‍ ‘എന്ന ക്യാമ്പയിനുമായി സൗജന്യ കിതാബും ബാഗും പഠനോപകരണവും മധുരവും അടങ്ങുന്ന കിറ്റുമായി കുരുന്നുകളുടെ വീടുകളിലെത്തിയത്. ക്യാമ്പയിന്‍ ജമാഅത്ത് പ്രസിഡന്റ് വാഴപ്പള്ളി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പഠനോപകരണം ബാംഗ്ലൂര്‍ ശാഖാ പ്രസിഡന്റ് ടി അബ്ദുറഹീം ഹാജി വിതരണം ചെയ്തു. വിദ്യാരംഭത്തിന് സ്വദര്‍ മുഅല്ലിം ഹാരിസ് അല്‍ ഹസനി നേതൃത്വം നല്‍കി. ജമാഅത്ത് ജനറല്‍ സെക്രട്ടറി പികെ താജുദ്ധീന്‍, ട്രഷറര്‍ പിപി അസൈനാര്‍ മൗലവി, മദ്രസ പിടിഎ ഭാരവാഹികളായ കെഎംകെ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഗഫൂര്‍ മൗലവി, കെസി മുഹമ്മദ് കുഞ്ഞി, പി മുഹമ്മദ് കുഞ്ഞി ഹാജി, എസ്സി മുഷ്താഖ് മാലദ്വീപ്, അബ്ദുല്‍ റഹ്മാന്‍ യമാനി, ജുബൈര്‍ അല്‍ അസ്ഹരി, ടികെസി റംഷാദ്, പി ഇര്‍ഷാദ് സംബന്ധിച്ചു.