ഗൂഡല്ലൂര്‍: വനത്തില്‍ കാട്ടു കിഴങ്ങ് പറിക്കാന്‍ പോയ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. മസിനഗുഡി ഉണ്ടിമായാര് സ്വദേശി പണ്ടന്റെ ഭാര്യ മാധേവിയാണ് (52) മരിച്ചത്. ഇന്നലെ രാവിലെയാണ് ഇവര്‍ വനത്തിലേക്ക് പോയത്. നേരം വൈകിയും ഇവര്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വനത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഉന്നത പൊലീസ്-വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.