അബുദാബി:യുഎഇയില്‍ കാര്‍ഷിക ശാസ്ത്ര പഠന കേന്ദ്രം വരുന്നു. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും വിവിധ കൃഷികള്‍ക്ക് കൂടുതല്‍ ഉന്നല്‍ നല്‍കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ കാര്‍ഷിക ശാസ്ത്ര അക്കാദമി ആസൂത്രണം ചെയ്യുന്നത്.
ഇതുസംബന്ധിച്ചു പാഠ്യപദ്ധതിയെക്കുറിച്ചു യുഎഇ വിദ്യാഭ്യാസ മന്ത്രാലയവുമായി അബുദാബി കാര്‍ഷിക-ഭക്ഷ്യ സുരക്ഷാ വിഭാഗം ധാരണയായി. ഉന്നത വിദ്യാഭ്യാസ രംഗത്താണ് ഇതുസംബന്ധിച്ച പഠന സൗകര്യം ഏര്‍പ്പെടുത്തുന്നത്. വളര്‍ന്നുവരുന്ന തലമുറക്ക് ഈ രംഗത്ത് മികച്ച വിജ്ഞാനം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍സെക്രട്ടറി എഞ്ചിനീയര്‍ അബ്ദുറഹ്മാന് മുഹമ്മദ് അല്‍ഹമ്മാദി വ്യക്തമാക്കി.
ഭക്ഷ്യമേഖലയില്‍ കാര്‍ഷിക വളര്‍ച്ചയുടെ അനിവാര്യതയെക്കുറിച്ചുള്ള മികച്ച പദ്ധതിയാണ് ഇതിലൂടെ സാധ്യമാവുകയെന്ന് അബുദാബി കാര്‍ഷിക-ഭക്ഷ്യ സുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ സഈദ് അല്ബഹ്റി സാലം അല്‍ആംരി പറഞ്ഞു.