വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി താനൂര്‍ മണ്ഡലം ഗ്‌ളോബല്‍ കെഎംസിസി

താനൂര്‍/ദുബൈ: കഴിഞ്ഞ ദിവസം കടലില്‍ ബോട്ടപകടത്തില്‍ മരിച്ച കണ്ണപ്പന്റെ പുരക്കല്‍ സലാമിന്റെ മക്കള്‍ ഷംല, മുഹമ്മദ് അസ്‌ലം, മീര്‍ഷ എന്നീ കുട്ടികള്‍ക്കും, ഈ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട സാജിദിന്റെ മക്കളായ നസ്‌ലാ ഷെറി, നാജിഷ എന്നിവര്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി താനൂര്‍ മണ്ഡലം ഗ്‌ളോബല്‍ കെഎംസിസി ടാബുകള്‍ സമ്മാനിച്ചു. ചടങ്ങില്‍ താനൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കളായ സയ്യിദ് മുത്തുക്കോയ തങ്ങള്‍, എം.പി അഷ്‌റഫ്, നൂഹ് കരിങ്കപ്പാറ, അലിക്കുട്ടി, മണ്ഡലം ഗ്‌ളോബല്‍ കെഎംസിസി നേതാക്കളായ ഹുസൈന്‍ കരിങ്കപ്പാറ, ഉബൈദ് ഹാജി, അസ്‌കര്‍ താനൂര്‍ പങ്കെടുത്തു.