എയര്‍ഇന്ത്യ ബുക്കിംഗ് 5ന് ആരംഭിക്കും; ഗള്‍ഫില്‍നിന്നുള്ള ബുക്കിംഗ് തീരുമാനമായില്ല

223

അബുദാബി: കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ നിറുത്തിവെച്ച എയര്‍ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കുന്നു. ആദ്യമായി അമേരിക്ക, കനഡ എന്നീ രാജ്യങ്ങളില്‍നിന്നു ള്ളവര്‍ക്കാണ് ബുക്കിംഗ് ആരംഭിക്കുന്നത്.
5ന് വൈകീട്ട് 5 മണിക്ക് ഇതിന്റെബുക്കിംഗ് ആരംഭിക്കും. ജൂണ്‍ 9മുതല്‍ 30 വരെയുള്ള കാലയളവില്‍ 75 വിമാനസര്‍വീസുകളാണ് അമേരിക്കയില്‍നിന്നും കനഡയില്‍നി ന്നുമായി എയര്‍ഇന്ത്യ നടത്തുകയെന്ന് ഇതുസംബന്ധിച്ച അറിയിപ്പില്‍ പറയുന്നു.
എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ബുക്കിംഗ് എന്ന് തുടങ്ങുമെന്നതിനെക്കുറിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.