രക്തദാനം: യുഎക്യു കെഎംസിസിക്ക് ജന.ഹോസ്പിറ്റലിന്റെ പ്രശംസാപത്രം

39
ഉമ്മുല്‍ഖുവൈന്‍ കെഎംസിസി നേതൃത്വത്തില്‍ നടത്തിയ രക്തദാന ക്യാമ്പിന് യുഎക്യു ജനറല്‍ ഹോസ്പിറ്റലിന്റെ പ്രശംസാ പത്രം ബ്‌ളഡ് ബാങ്ക് മേധാവി ഡോ. മുഹമ്മദ് ഉമര്‍, മാനേജര്‍ ഡോ. മര്‍യം സുല്‍ത്താന്‍ ഗനി എന്നിവര്‍ ചേര്‍ന്ന് കെഎംസിസി സംസ്ഥാന കമ്മിറ്റിക്ക് കൈമാറുന്നു

ഉമ്മുല്‍ഖുവൈന്‍: യുഎക്യു കെഎംസിസി നേതൃത്വത്തില്‍ നടത്തിയ രക്തദാന ക്യാമ്പിന് യുഎക്യു ജനറല്‍ ഹോസ്പിറ്റലിന്റെ പ്രശംസാ പത്രം ബ്‌ളഡ് ബാങ്ക് മേധാവി ഡോ. മുഹമ്മദ് ഉമര്‍, മാനേജര്‍ ഡോ. മര്‍യം സുല്‍ത്താന്‍ ഗനി എന്നിവര്‍ ചേര്‍ന്ന് കെഎംസിസി സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. ബ്‌ളഡ് ബാങ്കില്‍ രക്ത ദൗര്‍ലഭ്യം നേരിടുന്ന ലോക്ക് ഡൗണ്‍ സമയത്ത് ഹെല്‍ത് ഡിപാര്‍ട്‌മെന്റിന്റെ പ്രത്യേക ആവശ്യ പ്രകാരമാണ് ഉമ്മുല്‍ഖുവൈന്‍ കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധി പ്രവര്‍ത്തകര്‍ അന്ന് ക്യാമ്പില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഉമ്മുത്തൂബ് (ന്യൂ സനാഇയ്യ) ഏരിയ കെഎംസിസി നേതൃത്വത്തിലും ബ്‌ളഡ് ഡൊണേഷന്‍ നടത്തിയിരുന്നു.
ഉമ്മുല്‍ഖുവൈന്‍ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് റാഷിദ് പൊന്നാണ്ടി, ജന.സെക്രട്ടറി അഷ്‌കര്‍ അലി തിരുവത്ര, ട്രഷറര്‍ റഷീദ് വെളിയങ്കോട്, ഓര്‍ഗ.സെക്രട്ടറി അബ്ദുല്ല താനിശ്ശേരി, സെക്രട്ടറി മുഹമ്മദ് എം.ബി, ബ്‌ളഡ് ബാങ്ക് സ്റ്റാഫ് മുഹമ്മദ് മിര്‍ലാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.