ദുബൈ: ദുബൈ നഗരസഭയുടെ കീഴില്‍ വെര്‍ച്വല്‍ പരിസ്ഥിതി പ്രദര്‍ശനം സംഘടിപ്പിച്ചു. കൊറോണ വൈറസ് പ്രതിസന്ധിയുടെ തുടക്കം മുതല്‍ നടന്ന പാരിസ്ഥിതിക പ്രയത്നങ്ങളിലേണ് എക്സിബിഷന് വെളിച്ചം വീശിയത്. ഇത് ജൈവ വൈവിധ്യത്തെ കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള മുനിസിപ്പാലിറ്റികളും പരിസ്ഥിതി സംഘടനകളും നടത്തുന്ന പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.
ആര്‍ട്ട് 4 യൂ ഗാലറിയുമായി സഹകരിച്ച് സംഘടിപ്പിച്ച വെര്‍ച്വല്‍ എന്‍വയണ്‍മെന്റ് എക്സിബിഷനില്‍ 15 അന്താരാഷ്ട്ര കലാകാരന്മാര് വരച്ച ചിത്രങ്ങള്‍ കാണാന്‍ യുഎഇ നിവാസികള്‍ക്കൊപ്പം ലോകമെമ്പാടുമുള്ള സമൂഹത്തെ ഇത് സഹായിക്കും.
ലോകം ആഘോഷിക്കുന്ന പാരിസ്ഥിതിക പരിപാടിയുടെ തുടര്‍ച്ച എന്ന നിലക്കാണ് ദുബൈ മുനിസിപ്പാലിറ്റി എക്സിബിഷന് സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള സമൂഹങ്ങളില്‍ പരിസ്ഥിതിയെ സംരക്ഷിക്കാനും ജൈവ വൈവിധ്യത്തെ സംരക്ഷിക്കാനുമുള്ള അവബോധം വര്‍ധിപ്പിക്കാന്‍ ലക്ഷ്യം വച്ചുള്ളതായിരുന്നു വെര്‍ച്വല്‍ ടൂര്‍.
പ്രകൃതിയുമായി ആശയ വിനിമയം തുടരുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതും വന്യജീവികളും സസ്യങ്ങളും ഉള്‍ക്കൊള്ളുന്ന 60 പെയിന്റിംഗുകളുടെ ഒരു വെര്‍ച്വല്‍ ടൂര്‍ ഉല്ക്കൊള്ളുന്നതായിരുന്നു പരിപാടി. എല്ലാ പ്രായത്തിലുമുള്ള സമൂഹത്തിലെ അംഗങ്ങള്‍ക്ക് വ്യക്തമായും കൃത്യമായും കാണാന്‍ ദിവസം മുഴുവന്‍ വെര്‍ച്വല്‍ ടൂര്‍ ലഭ്യമാണ്.
നിലവിലെ വെല്ലുവിളികളുടെ സ്വഭാവവും വ്യാപ്തിയും എന്തു തന്നെയായാലും ഐക്യ അറബ് എമിറേറ്റുകള്‍ക്ക് പരിസ്ഥിതിയോടും പ്രകൃതിയോടുമുള്ള നിരന്തരമായ പ്രതിബദ്ധത ദുബൈ മുനിസിപ്പാലിറ്റി ആവര്‍ത്തിച്ചു വ്യക്തമാക്കുകയായിരുന്നു ഇതിലൂടെ.
മലിനീകരണം, മണ്ണൊലിപ്പ് എന്നിവയില്‍ നിന്നും വിവിധ പാരിസ്ഥിതിക മേഖലകളായ വായു, ജലം, മണ്ണ് എന്നിവ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും ദുബൈ മുനിസിപ്പാലിറ്റി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.
ദുബൈ നഗരത്തിലെ ജനങ്ങളുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സന്തോഷം ഉറപ്പാക്കുന്ന തരത്തില്‍ വായുവിന്റെ ഗുണനിലവാരം നിലനിര്‍ത്താനായി പാരിസ്ഥിതിക സംരംഭങ്ങളും തന്ത്രപരമായ പദ്ധതികളും മുനിസിപ്പാലിറ്റി വിജയകരമായി നടപ്പാക്കി വരുന്നതിന്റെ തുടര്‍ച്ചയാണിത്.