അജ്മാന്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയായ അസൈന്‍ മൂഴിപ്പുറത്ത് 12 മില്യന്‍ ദിര്‍ഹമിന്റെ സമ്മാനം നേടി. നാല്പത്തേഴുകാരനായ അസൈന്‍ മെയ് 14നാണ് ബിഗ് ടിക്കറ്റ് കൂപ്പണ്‍ എടുത്തിരുന്നത്. 139411 എന്ന നമ്പറാണ് അസൈന്‍ ഭാഗ്യം കൊണ്ടു വന്നത്. ലഭിച്ച സമ്മാനത്തുകയില്‍ നിന്നുള്ള ഒരു ഭാഗം കൊണ്ട് അജ്മാനില്‍ ബിസിനസ് സംരംഭത്തില്‍ നിക്ഷേപിക്കാനാണ് താല്പര്യമെന്ന് അസൈന്‍ പറഞ്ഞു. തനിക്ക് രണ്ടു പെണ്‍കുട്ടികളാണെന്നും അവരുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും പണം വിനിയോഗിക്കുമെന്നും അസൈന്‍ വിശദീകരിച്ചു. 3,000 ദിര്‍ഹം ശമ്പളത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയാണ് അസൈന്‍. ഇന്നത്തെ കഠിനമായ സാഹചര്യത്തില്‍ ഇത്തരമൊരു ഭാഗ്യം ലഭിച്ചതില്‍ അതിയായ സന്തോഷത്തിലാണ് താനെന്നും അസൈന്‍ വ്യക്തമാക്കി.