
ദുബൈ: കോവിഡ് 19നെതിരായ പോരാട്ടത്തില്‍ കഴിഞ്ഞ രണ്ട് മാസമായി അശ്രാന്ത പരിശ്രമം കാഴ്ച വെച്ച 100 മുന്‍നിര മെഡിക്കല്‍ പ്രൊഫഷണലുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പിന്തുണച്ച സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവരെ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറും ഇന്ത്യന്‍ കോണ്‍സുലേറ്റും ചേര്‍ന്ന് ആദരിച്ചു. ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട, വൈറസ് ബാധയുണ്ടെങ്കിലും അധികം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികള്‍, രോഗം പ്രാഥമിക ഘട്ടത്തിലുളളവരും ഗുരുതരമല്ലാത്ത അവസ്ഥയിയിലുളളവരും ഉള്‍പ്പെടെ 1,500ലധികം രോഗികള്‍ക്കാണ് ഇവരുടെ സഹായത്താല്‍ രോഗം പൂര്‍ണമായും ഭേദമായത്.
ആസ്റ്റര്‍ വളണ്ടിയേഴ്സ് സംഘടിപ്പിച്ച ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ എന്നിവര്‍ സദസ്സിനെ സംബോധന ചെയ്ത് സംസാരിച്ചു. ദുബൈ ഹെല്‍ത് അഥോറിറ്റി ഡയറക്ടര്‍ മുഹമ്മദ് മത്താര്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷാ മൂപ്പന്, ആസ്റ്റര്‍ ക്ളിനിക്സ് ആന്റ് ആസ്റ്റര്‍ റീടെയില്‍ സിഇഒ ജോബിലാല് വാവച്ചന്, എക്സിക്യൂട്ടീവ് ഡയറക്ടറും ഗവേണന്‍സ് ആന്റ് കോര്‍പറേറ്റ് അഫയേഴ്സ് ഗ്രൂപ് ഹെഡുമായ ടി.ജെ വില്‍സണ്‍ എന്നിവര്‍ ചടങ്ങില്‍ ആശംസ നേര്‍ന്നു.
മുമ്പെങ്ങുമില്ലാത്ത വിധം ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ മാസങ്ങളില്‍, വ്യക്തികളും സംഘടനകളും ചേര്‍ന്ന് പ്രകടിപ്പിച്ചത് തികച്ചും സവിശേഷവും അവിശ്വസനീയവുമായ സഹാനുഭൂതിയുടെയും സഹകരണത്തിന്റെയും മാതൃകകളാണെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അഭിപ്രായപ്പെട്ടു. മുന്‍നിരയിലുളള ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും ഈ പകര്‍ച്ചവ്യാധിയില്‍ നിന്നും പ്രാദേശിക സമൂഹത്തെ രക്ഷിക്കാന്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന്, നിസ്വാര്‍ത്ഥതയോടെ അണിനിരക്കുന്നതാണ് കണ്ടത്. ആസ്റ്റര്‍, ഡിഎച്ച്എ, ദുബൈ ആംബുലന്‍സ്, ദുബൈ പൊലീസ്, ഐബിപിസി, ഇന്ത്യന്‍ സമൂഹം തുടങ്ങി മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഈ ഐസൊലേഷന്‍ സംവിധാനത്തെ വിജയകരമായി മുാേട്ട് കൊണ്ടുപോകാന്‍ പ്രയത്നിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ആരോഗ്യസംരക്ഷണ സ്ഥാപനമെന്ന നിലയില്‍ സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും സജീവമായ ഇടപെടലോടെ സര്‍ക്കാറുമായി സഹകരിച്ച് പകര്‍ച്ചവ്യാധി നിയന്ത്രിക്കാനും ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാനുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഈ ദൗത്യത്തില്‍ മുന്‍നിരയില്‍ തന്നെ നിലകൊണ്ടതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന് വ്യക്തമാക്കി. വ്യക്തിപരമായ സുരക്ഷയെ അപകടത്തിലാക്കി അവരുടെ അടുത്തെത്തിയ രോഗികളില്‍ ഓരോരുത്തരെയും സുഖപ്പെടുത്താന്‍ കോവിഡ് 19ന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും പിന്തുടര്ന്നുകൊണ്ട് ദിവസവും മണിക്കൂറുകളോളം കഠിനാധ്വാനം തുടര്‍ന്നുകൊണ്ട് ഈ ഐസോലേഷന് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ജീവനക്കാരുടെ മഹത്തായ പരിശ്രമത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഒപ്പം, അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും ഡോ. ആസാദ് മൂപ്പന് വ്യക്തമാക്കി.
സിഎസ്ആര്‍ മുഖമായ ആസ്റ്റര്‍ വളണ്ടിയേഴ്സ് ഈ ഐസൊലേഷന്‍ കേന്ദ്രത്തെ പിന്തുണക്കുന്നതില് നിര്‍ണായക പങ്കാണ് കാഴ്ചവെച്ചിരിക്കുന്നത്. ആസ്റ്റര്‍ വളണ്ടിയേഴ്സ് അംഗങ്ങളുടെയും പുറത്തുനിന്നെത്തിയ വളണ്ടിയര്‍മാരുടെയും ഏകോപനത്തിലൂടെ ഐസോലേഷന് കേന്ദ്രത്തിന് ആവശ്യമായ പിന്തുണ നല്‍കിയും ചികിത്സാ സംവിധാനങ്ങളുടെ പ്രൊട്ടോകോള്‍ അനുസരിച്ചുളള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സേവന നിരതരായതിനൊപ്പം, 450ലധികം പോസിറ്റീവ് കേസുകളെ കോവിഡ് 19 കെയര്‍ ആന്റ് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്കും തിരിച്ചും എത്തിക്കുന്നതിന് ആസ്റ്റര്‍ വളണ്ടിയേഴ്സ് മൊബൈല്‍ മെഡിക്കല്‍ സര്‍വീസ് ടീം, ദുബൈ കോര്പറേഷന് ഓഫ് ആംബുലന്‍സ് സര്‍വീസസുമായി സഹകരിച്ച് ഗതാഗത സൗകര്യങ്ങളും ഒരുക്കി നല്കി.
ഇത് കൂടാതെ, ജനസാന്ദ്രതയേറിയ ഇടങ്ങളിലെ മാസ് സ്ക്രീനിംഗ്, മെഡിക്കല്‍ പ്രൊഫഷനലുകളുടെ സൗജന്യ ടെലി കസള്‍ട്ടേഷന്‍, വിദ്യാഭ്യാസ, ബോധവത്കരണ ക്ളാസുകള്‍, യുഎഇയിലെ ജോലി നഷ്ടപ്പെട്ട 6,707 പേര്‍ക്ക് സൗജന്യ ഭക്ഷണ-റേഷന്‍ കിറ്റുകളെത്തിച്ചു നല്കിയ #എലലറഠവലഔിഴൃ്യ പ്രോഗ്രാം തുടങ്ങിയവ ഉള്‍പ്പെടെ 300,000 ജീവനുകളെ സ്പര്‍ശിച്ച നിരവധി പദ്ധതികളിലും ആസ്റ്റര്‍ വേളണ്ടിയേഴ്സ് ഇതിനകം പങ്കാളികളായിട്ടുണ്ട്.
ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ബ്രാന്‍ഡുകളായ ആസ്റ്റര്‍, മെഡ്കെയര്‍ എിവക്ക് കീഴിലുള്ള രണ്ട് ഹോസ്പിറ്റലുകള്‍ ഡിഎച്ച്എയുമായി സഹകരിച്ച് കോവിഡ് 19 ചികിത്സക്കായി യുഎഇയില്‍ നീക്കി വെച്ചിട്ടുണ്ട്. കൂടാതെ, കോവിഡ്19 നെതിരായ ദുബൈ ഗവണ്മെന്റിന്റെ പോരാട്ടത്തില്‍ പങ്കാളികളാവാന്‍ ഇന്ത്യയിലെ ആസ്റ്റര്‍ സ്ഥാപനങ്ങളില്‍ നിന്ന് 88 മെഡിക്കല്‍ പ്രൊഫഷണലുകളെ യുഎഇയിലെത്തിക്കുകയും ചെയ്തിരുന്നു.
പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് മൂന്ന് വര്‍ഷത്തിനകം തന്നെ, വിവിധ ദൗത്യങ്ങളിലൂടെ നിരവധി രാജ്യങ്ങളിലായി രണ്ടു ദശലക്ഷത്തിലധികം ജീവിതങ്ങളെ സ്വാധീനിക്കാന്‍ ആസ്റ്റര്‍ വളണ്ടിയേഴ്സിന് സാധിച്ചിട്ടുണ്ട്. ഇന്ന് പല രാജ്യങ്ങളിലുമായി ഇത്തരം ദൗത്യങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന 27,000ത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ ആസ്റ്റര്‍ വളണ്ടിയേഴ്സിനുണ്ട്.