നാട്ടില്‍ പോകാന്‍ കാത്തിരിക്കുന്നവര്‍ക്ക് അബുദാബി കെഎംസിസി വിമാനവും തുണയാകും

റസാഖ് ഒരുമനയൂര്‍
അബുദാബി: പ്രിയപ്പെട്ടവരുടെ അടുത്തെത്താനുള്ള അടങ്ങാത്ത ആശയുമായി കാ ത്തിരിക്കുന്നവര്‍ക്ക് അബുദാബി കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനവും താമസിയാതെയെത്തും. ഒന്നുംരണ്ടുമല്ല നാല്‍പ്പത് വിമാനങ്ങള്‍ക്കാണ് അബുദാബി കെഎംസിസി ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങ ലിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതിനായുള്ള കഠിന പ്രയത്‌നത്തിലാണ്.
ഇന്ത്യന്‍ എംബസി ഇതിനായി സമ്പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയിട്ടുള്ളതെന്ന് ശു ക്കൂറലി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ അനുമതി താമസിയാതെ ലഭിക്കുമെന്ന പ്രതീക്ഷ യിലാണുള്ളത്. കേരള സര്‍ക്കാറിന്റെ പ്രാഥമിക അനുമതി ഇതിനകം കിട്ടിയിട്ടുണ്ട്. ജൂ ണ്‍ 11ന് ആദ്യവിമാനം ചാര്‍ട്ട് ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് സംസ്ഥാന കമ്മിറ്റി.
ഇതുവരെ പതിനായിരത്തോളം പേരാണ് കെഎംസിസിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ആദ്യഘട്ടത്തില്‍ റജിസ്റ്റര്‍ ചെയ്ത 6800 പേരുടെ പട്ടികയാണ് ഇന്ത്യന്‍ എംബസിക്ക് കൈമാറിയിട്ടുള്ളത്. ഇവര്‍ക്കുതന്നെയാണ് ആദ്യപരിഗണനയും ലഭിക്കുക.
ആദ്യഘട്ടമെന്ന നിലയില്‍ ജൂണ്‍ 11നും 15നും ഇടയില്‍ ആയിരത്തിലേറെ പ്രവാസികളെ നാട്ടിലെത്തിക്കാനാവുമെന്നാണ് കരുതുന്നത്. ഏറ്റവും മിതമായ നിരക്കില്‍ പ്രവാസികളെ നാട്ടിലെത്തിക്കുകയെന്ന ദൗത്യവും വെല്ലുവിളിയായി ഏറ്റെടുത്തുകൊണ്ടാണ് അണിയറ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയും അബുദാബി കെഎംസിസിക്കുണ്ട്. ഇതുമായി പ്രമുഖ സ്വകാര്യ എയര്‍ ലൈനുമായി ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെന്ന് ശുക്കൂറലി മിഡില്‍ ഈസ്റ്റ് ചന്ദ്രി കയോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുതന്നെയാണ് കെഎംസിസി വിമാനങ്ങളും പറക്കുക. കേരത്തിലെ നാലുവിമാനത്താവളങ്ങളിലേക്കും സര്‍വീസ് ഉണ്ടായിരിക്കുമെങ്കിലും കൂടുതല്‍ വിമാനങ്ങള്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലേക്കായിരിക്കും. കണ്ണൂരിലേക്കും കൊച്ചിയിലേ ക്കും നിരവധിപേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തേക്കും കെഎംസിസി വിമാനമുണ്ടായിരിക്കും.