അബുദാബി: അബുദാബി-മലപ്പുറം ജില്ലാ കെഎംസിസി ആഭിമുഖ്യത്തിലുള്ള ചാര്‍ട്ടേഡ് വിമാനം അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് പറന്നു. ജില്ലക്ക് കീഴിലുള്ള മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ സഹകരണത്തോടെ 178 യാത്രക്കാരുമായാണ് വിമാനം യാത്ര തിരിച്ചത്. അബുദാബി സ്റ്റേറ്റ് കെഎംസിസിയുടെ എട്ടാമത്തെ വിമാനമാണ് മലപ്പുറം ജില്ലാ കെഎംസിസിക്ക് വേണ്ടി ശനിയാഴ്ച പുറപ്പെട്ടത്. വരുംദിവസങ്ങളില്‍ മറ്റു ജില്ലാ കമ്മിറ്റികള്‍ക്ക് വേണ്ടിയും അബുദാബിയില്‍ നിന്നും വിവിധ വിമാനത്താവളങ്ങളിലേക്ക് വിമാനം പുറപ്പെടും. അബുദാബി-മലപ്പുറം ജില്ലാ കെഎംസിസി നേതാക്കളായ ഹിദായത്തുള്ള, ഹംസക്കോയ, കുഞ്ഞിപ്പ മോങ്ങം, ഖാദര്‍ ഒളവട്ടൂര്‍, ബഷീര്‍ വറ്റലൂര്‍, ഖാദര്‍ ആലുങ്ങല്‍, അമരിയില്‍ യൂസുഫ് ഹാജി, ഹുസൈന് സി.കെ, ലത്തീഫ് ആതവനാട്, റഷീദ് മാറാക്കര, സഹീര്‍ മൂന്നിയൂര്‍, ഹൈദര്‍ ബിന്‍ മൊയ്തു, മണ്ഡലം നേതാക്കളായ നൗഷാദ് തൃപ്രങ്ങോട്, സുലൈമാന്‍ മംഗലം, നൗഫല്‍, കെ.പി അക്ബര്‍ എന്നിവര്‍ നേതൃത്വം നല്കി. മലപ്പുറം ജില്ലാ കെഎംസിസിക്ക് ഇങ്ങനെയൊരു അവസരം നല്കിയ സ്റ്റേറ്റ് കെഎംസിസി നേതാക്കളായ ഷുക്കൂറലി കല്ലുങ്ങല്‍, അസീസ് കാളിയാടന്‍, റഷീദലി മമ്പാട്, ഇ.ടി സുനീര്‍ തുടങ്ങി സ്റ്റേറ്റ് കെഎംസിസി നേതാക്കള്‍ക്ക് അബുദാബി മലപ്പുറം ജില്ലാ കെഎംസിസി പ്രത്യേകം