മനാമ: ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിനായി ബഹ്റൈന്‍ കേരളീയ സമാജം നല്കിയ അപേക്ഷകളില്‍ അന്തിമ അനുമതി ലഭിച്ചതായി പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ളയും വര്‍ഗീസ് കാരിക്കലും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സമാജത്തിന്റെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായുള്ള അപേക്ഷകളില്‍ അനുകൂല സമീപനം സ്വീകരിച്ച നോര്‍ക വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി.മുരളീധരന്, യാത്രക്കാവശ്യമായ വിവിധ സഹായങ്ങള്‍ ചെയ്തു തന്ന എന്‍.കെ പ്രേമചന്ദ്രന് എംപി തുടങ്ങിയവരുടെ ആത്മാര്‍ത്ഥ ശ്രമങ്ങള്‍ക്ക് സമാജം പ്രസിഡണ്ട് നന്ദി പറഞ്ഞു. ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയും വിവിധ മന്ത്രാലയങ്ങളും ആദ്യ ഘട്ടം മുതല്‍ തന്നെ മികച്ച സഹകരണമാണ് നല്‍കുന്നത്. ഗള്‍ഫ് എയറിന്റയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഗര്‍ഭിണികളും രോഗികളും ജോലി നഷ്ടപ്പെട്ടവരുമടക്കം നിരവധി മലയാളികളുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് സമാജം ചാര്‍ട്ടേര്‍ഡ് വിമാന യാത്രക്ക് സാഹചര്യമൊരുക്കിയത്.