
കണ്ണൂര്‍: അമ്പത് ലക്ഷം രൂപ ചെലവഴിച്ച് ഇന്റര്‍ലോക്ക് ചെയ്ത ബാങ്ക് റോഡ് മേയര്‍ സുമാ ബാലകൃഷ്ണന് ഗതാഗതത്തിനായി തുറന്ന് കൊടുത്തു. ഇന്നലെ രാവിലെ ബാങ്ക് റോഡ് പരിസരത്ത് നടന്ന ചടങ്ങിലാണ് റോഡ് ഉദ്ഘാടനം ചെയ്തത്.
നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ലോഡ്ജുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന പ്രധാന റോഡാണിത്. ഓരോ മഴയ്ക്കും റോഡുകള്‍ തകരുകയും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതിനുമെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് റോഡ് ഇന്റര്‍ ലോക്ക് ചെയ്യുവാന്‍ കോര്പ്പറേഷന് തീരുമാനിച്ചത്.
മാര്‍ച്ച് രണ്ടാം വാരത്തിലായിരുന്നു റോഡ് നിര്‍മ്മാണം ആരംഭിച്ചത്. ഇതിനിടെ ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രവര്‍ത്തികള്‍ സ്തംഭിച്ചതോടെയാണ് മാര്‍ച്ച് മാസം പൂര്‍ത്തിയാകേണ്ട പ്രവര്‍ത്തി രണ്ട് മാസം വൈകി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. യുഡിഎഫിന്റെ നേതൃത്വത്തില്‍ കോര്പ്പറേഷന് ഭരണം എത്തിയപ്പോള്‍ പ്രഖ്യാപിച്ച പ്രവര്‍ത്തികളില്‍ പൂര്ത്തീകരണത്തില്പ്പെട്ട 73 പദ്ധതികളില്‍ ഒന്നാണിത്. ചടങ്ങില്‍ കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ. ടി.ഒ മോഹനന്, അഡ്വ.പി ഇന്ദിര, സി.കെ വിനോദ്, ഷാഹിന മൊയ്തീന്, വെള്ളോറ രാജന്, മുന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീര്‍, കൗണ്‍സിലര്‍മാരായ അഡ്വ. ലിഷ ദീപക്ക്, ആര്.രഞ്ജിത്ത്, സി.സീനത്ത്, എം.പി മുഹമ്മദലി, സി എറമുള്ളാന്, വിനീത്, രവികൃഷ്ണന്‍, കോര്പ്പറേഷന് സെക്രട്ടറി ഡി.സാജു, എഞ്ചിനിയര്‍മാരായ പ്രകാശ്ബാബു, രാജേഷ് സജീന് പങ്കെടുത്തു.