
ദുബൈ: കോവിഡ് 19നെതിരായ ദുബൈ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനു വേണ്ടി ബംഗ്ളാദേശ് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഇഖ്ബാല്‍ ഹുസൈന് ഖാന് ദുബൈ കെഎംസിസി അല്‍ബറാഹ ഓഫീസ് സന്ദര്‍ശിച്ചു. ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, മുസ്തഫ തിരൂര്‍, അഡ്വ. സാജിദ് അബൂബക്കര്‍, അഡ്വ. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.