15 മണിക്കൂറിനകം എയര്‍ ഇന്ത്യയില്‍ 22,000 ബുക്കിംഗ്

അബുദാബി: എയര്‍ ഇന്ത്യ ജൂണ്‍ 5ന് വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ബുക്കിംഗിന് ചരിത്രം രേഖപ്പെടുത്തുന്ന തിരക്ക് അനുഭവപ്പെട്ടു. അമേരിക്ക, കനഡ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ബുക്കിംഗാണ് വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ചത്.
പിന്നെ ഇടതടവില്ലാത്ത തിരക്കായിരുന്നു. അര്‍ധരാത്രിയായപ്പോഴേക്കും ആറു ലക്ഷം പേരാണ് എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ എത്തിയത്. പലപ്പോഴും വെബ്‌സൈറ്റ് പ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടു.
രാവിലെ എട്ടു മണിയാകുമ്പോഴേക്കും 22,000 പേര്‍ തങ്ങളുടെ മടക്ക യാത്രക്കുള്ള സീറ്റ് ഉറപ്പ് വരുത്തിയെന്ന് എയര്‍ ഇന്ത്യ അവകാശപ്പെട്ടു.
ഗള്‍ഫ് നാടുകളില്‍ നിന്നുള്ള ബുക്കിംഗ് ആരംഭിക്കുകയാണെങ്കില്‍ തിരക്ക് എത്രത്തോളമുണ്ടാകുമെന്ന് ഊഹിക്കാന്‍ പോലുമാവുന്നില്ലെന്നാണ് ഇതുസംബന്ധിച്ച് പലരുടെയും പ്രതികരണം.