കോഴിക്കോട് 10 പേര്‍ക്ക് കൂടി കോവിഡ്

16

നാല് ഇതര ജില്ലക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 10 പേര്‍ക്ക കൂടി കോവിഡ് സ്ഥിരീകരിച്ചതായും നാല് ഇതര ജില്ലക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പോസിറ്റീവായവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരും (യു.എ.ഇ3, സൗദി1, റഷ്യ1) നാല് പേര്‍ ചെന്നൈയില്‍ നിന്ന വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ആറ് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മൂന്ന് പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.
ഇന്നലെ പോസിറ്റീവായവര്‍: 1. ഏറാമല സ്വദേശിനി (28 വയസ്സ്) മെയ് 27 ന് ചെന്നൈയില്‍ നിന്നു കാര്‍ മാര്‍ക്ഷം വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 2. ഏറാമല സ്വദേശിനി (ഒരു വയസ്സ്) മെയ് 27 ന് ചെന്നൈയില്‍ നിന്നു കാര്‍ മാര്‍ക്ഷം വീട്ടീലെത്തി നിരീക്ഷണത്തിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. 3. ചേളന്നൂര്‍ സ്വദേശി (56). അബുദാബി കരിപ്പൂര്‍ ഐ.എക്‌സ്.1348 20 ബി വിമാനത്തിലെത്തി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്നു. ലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 7 ന് സ്രവ പരിശോധ നടത്തി പോസിറ്റീവായി. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
4. പുതുപ്പാടി സ്വദേശി (44). ജൂണ്‍ 6 ന് റിയാദ് കരിപ്പൂര്‍ വിമാനത്തില്‍ എത്തി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. പോസിറ്റീവായി ഇപ്പോള്‍ അവിടെ ചികിത്സയിലാണ്. 5. ചേളന്നൂര്‍ സ്വദേശിനി (22). ജൂണ്‍ ഒന്നിന് റഷ്യകണ്ണൂര്‍ എ. 1946 18 ഇ വിമാനത്തില്‍ കണ്ണൂരിലെത്തി. തുടര്‍ന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി. സ്രവ പരിശോധനയില്‍ പോസിറ്റീവായി ചികിത്സയിലാണ്. 6. കൊടുവള്ളി സ്വദേശി (16). രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ ഒന്നിന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
7. അത്തോളി സ്വദേശി (35). ജൂണ്‍ 2 ന് ദുബായ് കൊച്ചി ഐ.എക്‌സ്.1434 10 ബി വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചേരുകയും രോഗലക്ഷണങ്ങളെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്രവപരിശോധയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്. 8.ഒളവണ്ണ സ്വദേശി (47). ജൂണ്‍ 4 ന് ബസ് മാര്‍ക്ഷം ചെന്നൈയില്‍ നിന്ന് കോഴിക്കോട് എത്തി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി. അവിടെ ചികിത്സയിലാണ്.
9. കുന്നുമ്മല്‍ സ്വദേശി (58) ജൂണ്‍ 4 ന് ചെന്നൈയില്‍ നിന്നും വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 8ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികില്‍സയിലാണ്. 10. നരിപ്പറ്റ സ്വദേശി (26). ജൂണ്‍ ഒന്നിന് ദുബായ് കരിപ്പൂര്‍ ഐ.എക്‌സ്. 1344 വിമാനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. നാദാപുരം ആശുപത്രിയില്‍ സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റുകയും ചെയ്തു. രോഗമുക്തി നേടിയവര്‍: ഏഴ് പേരാണ് രോഗമുക്തി നേടിയത്. കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 29 വയസ്സുള്ള കുന്നമംഗലം സ്വദേശി, 38 വയസ്സുള്ള നാദാപുരം സ്വദേശി, 34 വയസ്സുള്ള കണ്ണൂര്‍ സ്വദേശി, 55 വയസ്സുള്ള കാസര്‍ഗോഡ് സ്വദേശി, 59 വയസ്സുള്ള കാസര്‍ഗോഡ് സ്വദേശി, 24 വയസ്സുള്ള വയനാട് സ്വദേശിനി, കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ ചികിത്സയിലായിരുന്ന 26 വയസ്സുള്ള കുറ്റ്യാടി സ്വദേശി എന്നിവരാണ് ഇന്നലെ രോഗമുക്തി നേടിയത്.
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 132 ഉം രോഗമുക്തി നേടിയവര്‍ 50 ഉം ആയി. ഒരാള്‍ ചികിത്സക്കിടെ മരിച്ചു. ഇപ്പോള്‍ 81 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 21 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 54 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്ന് പേര്‍ കണ്ണൂരിലും ഒരു എയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശിയും ഒരു വയനാട് സ്വദേശിയും, ഒരു കണ്ണൂര്‍ സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ ചികിത്സയിലുണ്ട്. ഇന്നലെ 293 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7598 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7535 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7383 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 63 പേരുടെ ഫലം ലഭിക്കാനുണ്ട്.

1566 പേര്‍ കൂടി നിരീക്ഷണത്തില്‍
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ പുതുതായി വന്ന 1566 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 9844 പേര്‍ നിരീക്ഷണത്തില്‍ ഉണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രി അറിയിച്ചു. ഇതുവരെ 35341 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 36 പേര്‍ ഉള്‍പ്പെടെ 155 പേര്‍ ആണ് ആസ്പത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 90 പേര്‍ മെഡിക്കല്‍ കോളജിലും 65 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 36 പേര്‍ ഡിസ്ചാര്‍ജ്ജായി.
ജില്ലയില്‍ ഇന്നലെ വന്ന 302 പേര്‍ ഉള്‍പ്പെടെ ആകെ 4098 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 534 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 1973 പേര്‍ വീടുകളിലും 51 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 103 പേര്‍ ഗര്‍ഭിണികളാണ്. ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 12 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 356 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 2812 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 14102 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.