ചാലിശ്ശേരി ജനമൈത്രി പൊലീസിന് സഹയാത്രയുടെ ആദരം

മികച്ച ജനമൈത്രി സ്‌റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട ചാലിശേരി സ്‌റ്റേഷനിലെ ഓഫീസര്‍മാര്‍ക്ക് വി.ടി ബല്‍റാം എം.എല്‍.എ പുരസ്‌കാരങ്ങള്‍ നല്‍കുന്നു

കൂറ്റനാട്: ജനമൈത്രീ പൊലീസിന് സഹയാത്രയുടെ ആദരം. സംസ്ഥാനത്തെ മികച്ച ജനമൈത്രി സ്‌റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട ചാലിശേരി സ്‌റ്റേഷനും ചാലിശ്ശേരി സ്‌റ്റേഷന് അഭിമാനനേട്ടം പകര്‍ന്ന ബീറ്റ് ഓഫീസര്‍മാരായ രതീഷും ശ്രീകുമാറും സഹയാത്രയുടെ ആദരം ഏറ്റുവാങ്ങി. തൃത്താല എം.എല്‍.എ വി.ടി ബല്‍റാം പുരസ്‌കാരങ്ങള്‍ നല്‍കി. ചാലിശ്ശേരി സ്‌റ്റേഷനുള്ള ഉപഹാരം സി.ഐ പ്രതാപും ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹയാത്രയുടെ സംഭാവന എസ്.ഐ ഗോപാല്‍ സ്വീകരിച്ചു. സഹയാത്ര പ്രസിഡന്റ് വി.വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. രക്ഷാധികാരി ബാബു നാസര്‍ ആശംസിച്ചു. ഗോപിനാഥ് പാലഞ്ചേരി, ടി.എ രണദിവെ, അഡ്വ.വിദ്യാധരന്‍, കെ.വി ഷാജി, സുനില്‍ മാസ്റ്റര്‍, വിപിന്‍ രാജ്, ധന്യ പ്രദീപ്, വിജയന്‍ ചാത്തന്നൂര്‍, സി.ഐ പ്രതാപ് എന്നിവര്‍ സംസാരിച്ചു.