നവവരന്‍ ചന്ദ്രിക വരിക്കാരനായി

സൗത്ത് ചിത്താരി വാര്‍ഡ് മുസ്‌ലിം ലീഗ് ആക്ടിങ് പ്രസിഡന്റ് സികെഅസീസ് നവവരന്‍ സദ്ദാം ഹുസൈനെ ഒരു വര്‍ഷത്തേക്കുള്ള വരിക്കാരനായി ചേര്‍ക്കുന്നു

കാഞ്ഞങ്ങാട്: നിക്കാഹ് വേദിയില്‍ നവവരന്‍ ചന്ദ്രിക വാര്‍ഷിക വരിക്കാരനായി.
സൗത്ത് ചിത്താരിയിലെ കൂളിക്കാട് തായല്‍ അബ്ദുല്ലയുടെ മകനും മുസ് ലിം യൂത്ത് ലീഗ് സജീവ പ്രവര്‍ത്തകനുമായ സദ്ദാം ഹുസൈന്റെയും പാലക്കുന്ന് ബഷീറിന്റെ മകള്‍ ഷാനിബയുടെയും നിക്കാഹ് വേദിയിലാണ് നവവരന്‍ ഒരു വര്‍ഷത്തേക്കുള്ള ചന്ദ്രിക വരിക്കാരനായത്.
ചടങ്ങില്‍ മുസ് ലിം ലീഗ് സൗത്ത് ചിത്താരി വാര്‍ഡ് ആക്ടിങ് പ്രസിഡന്റ് സികെഅസീസ് നവവരന്‍ സദ്ദാം ഹുസൈനെ വരിക്കാരനായി ചേര്‍ത്തു.ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ഖാജാ,ട്രഷറര്‍ അഹമ്മദ് വണ്‍ഫോര്‍, ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് ബഷീര്‍ ചിത്താരി, ട്രഷറര്‍ സമീല്‍ റൈറ്റര്‍ പങ്കെടുത്തു.