തെങ്ങിന്‍തൈകള്‍ കൂട്ടത്തോടെ നശിപ്പിച്ചു

അത്തിമണിയിലെ രണ്ടര ഏക്കര്‍പറമ്പില്‍ നട്ടുവളര്‍ത്തിയിരുന്ന 230 തെങ്ങിന്‍തൈകള്‍ സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിച്ച നിലയില്‍

വണ്ടിത്താവളം: അത്തിമണിയിലെ രണ്ടര ഏക്കര്‍പറമ്പില്‍ നട്ടുവളര്‍ത്തിയിരുന്ന 230 തെങ്ങിന്‍തൈകള്‍ സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിച്ചു. രണ്ടുവര്‍ഷം പഴക്കമുള്ളതാണ് തൈകള്‍. പെരുമാട്ടി മടപ്പളത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ശ്യാംരാജിന്റേതാണ് തെങ്ങിന്‍ത്തോട്ടം. മീനാക്ഷിപുരം പൊലീസ് കേസെടുത്തു. മുമ്പും ഈഭാഗത്ത് കൃഷി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിരുന്നു.