ദുബൈ: മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും സുന്നി യുവജന സംഘം സംസ്ഥാന ട്രഷററും ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മത-രാഷ്ട്രീയ-സാംസ്കാരിക മേഖലകളില്‍ അമൂല്യമായ സംഭാവനകളര്‍പ്പിച്ച അതുല്യ വ്യക്തിത്വത്തെയാണ് നഷ്ടമായതെന്നും അദ്ദേഹത്തിന്റെ മഗ്ഫിറത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ വൈസ് പ്രസിഡന്റ് ഹുസൈനാര് ഹാജി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡന്റുമാരായ ഒ.കെ ഇബ്രാഹിം, റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍ ഹാജി, എന്‍.കെ ഇബ്രാഹിം, ഹനീഫ് ചെര്‍ക്കളം, ആര്.ഷുക്കൂര്‍, മുഹമ്മദ്കുഞ്ഞി എം.എച്ച്, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ബക്കര്‍ ഹാജി, യൂസുഫ് മാസ്റ്റര്‍, സെക്രട്ടറിമാരായ അഷ്റഫ് കൊടുങ്ങല്ലൂര്‍, കെ.എം ഇസ്മായില്‍ അരൂര്‍, ഫാറൂഖ് പി.എ, കെ.പി.എ സലാം, മജീദ് മണിയോടന്‍, ഹസന് ചാലില്‍, ഒ.മൊയ്തു, എസ്.നിസാമുദ്ദീന്‍, സാദിഖ് എസ്.എം, അഡ്വ. ഇബ്രാഹിം ഖലീല്‍, ഷുക്കൂര്‍ എറണാകുളം എന്നിവര്‍ അറിയിച്ചു.