കെ.സുരേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ദുബൈ: കെപിസിസി ജന.സെക്രട്ടറിയും ഐഎന്‍ടിയുസി ദേശീയ നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡണ്ടുമായ കെ.സുരേന്ദ്രന്റെ വിയോഗത്തില്‍ ഇന്‍കാസ് യുഎഇ ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി അനുശോചനം രേഖപ്പെടുത്തി. മലബാറിലെ കോണ്‍ഗ്രസ്സിനും തൊഴിലാളി പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നും ഇന്‍കാസ് ജന.സെക്രട്ടറി പറഞ്ഞു.