റസാഖ് ഒരുമനയൂര്‍
അബുദാബി: ഗള്‍ഫ് നാടുകളില്‍ കൊറോണ ബാധിതരുടെ എണ്ണം നാലു ലക്ഷത്തോടടുക്കുന്നു. ജൂണ്‍ 23 വരെയുള്ള കണക്കനുസരിച്ചു 395,240 പേരാണ് ആറു ഗള്‍ഫ് രാജ്യങ്ങളിലായി കോവിഡ് – 19 രോഗം ബാധിച്ചത്.
യുഎഇയില്‍ നിയന്ത്രിണാധീതമായിട്ടുണ്ടെങ്കിലും ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ ഇനി യും ആശ്വാസകരമായ വിധത്തിലേക്കെത്തിയിട്ടില്ല. സൗദിഅറേബ്യയില്‍ 164,144 പേരാണ് ഇതുവരെ രോഗബാധിതരായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനകം 1346 പേര്‍ക്ക് ജീവഹാനി നേരിട്ടുവെന്നത് ആരോഗ്യരംഗത്ത് ഏറെ വേദനയുളവാക്കി. നിലവില്‍ 52,913 പേരാണ് ചികിത്സയിലുള്ളത്. മറ്റുള്ളവരുടെയെല്ലാം രോഗം ഭേദപ്പെട്ടുവെന്നത് വലിയ ആശ്വാസം നല്‍കുന്നുണ്ട്.
രോഗബാധിതരുടെ കാര്യത്തില്‍ ഗള്‍ഫ് നാടുകളില്‍ രണ്ടാം സ്ഥാനത്ത് ഖത്തറാണ്. 89,579 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 99 പേര്‍ക്കാണ് കോവിഡ് മൂലം ഖ ത്തറില്‍ ജീവന് നഷ്ടപ്പെട്ടത്. 17,979 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 328,941 കോവിഡ് പരിശോധനകളാണ് ഇതുവരെ നടന്നിട്ടുള്ളത്.
യുഎഇയില്‍ രോഗബാധിതര്‍ 45,683 ആണ്. ഇതുവരെ 305 പേരുടെ മരണം സ്ഥിരീകരിച്ചു. 11,675 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ അന്താരാഷ്ട്ര തലത്തില്‍ യുഎഇ ഇതിന കം ഇടംനേടിയിട്ടുണ്ട്. ഇത് ലോകരാജ്യങ്ങളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. 3,038,000 പരിശോധനകള്‍ യുഎഇയില്‍ ജൂണ്‍ 23വരെ നടന്നുവെന്നത് ശ്രദ്ധേയമാണ്.
കുവൈത്തില്‍ 41,033 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 334 പേരുടെ ജീവന് കൊറോണ കവര്‍ന്നെടുത്തു. 8375 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 361,239 കോവിഡ് പരിശോധനകളാണ് കുവൈത്തില്‍ ഇതുവരെ നടത്തിയത്.
ഒമാനില്‍ അതിവേഗം കൊറോണ പടരുന്നുവെന്നത് പൊതുവെ ആശങ്ക പരിത്തിയിട്ടുണ്ട്. 32,394 പേരാണ് ഇതിനം രോഗികളായി മാറിയത്. 140 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 14,975 പേര് വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ടു കള്‍ വ്യക്തമാക്കുന്നു. 165,520 കോവിഡ് പരിശോധനകളാണ് ഒമാനില്‍ ഇതുവരെ നടന്നത്.
ബഹ്റൈനില്‍ 22,407 പേര്‍ക്കാണ് കൊറോണ രോഗം ബാധിച്ചത്. 66 പേര്‍ക്ക് മരണം സംഭവിച്ചു. 5479 പേര് ചികിത്സയില്‍ കഴിയുന്നു. മറ്റുള്ളവരെല്ലാം രോഗമുക്തി നേടി. 485,715 കോവിഡ് പരിശോധനകള്‍ ബഹ്റൈനില്‍ നടത്തുകയുണ്ടായി.