വിസയില്ലാത്തത് പ്രശ്‌നമാവില്ല; കൊറോണ പരിശോധനയോട് സഹകരിക്കൂ

167

അബുദാബി: വിസയില്ലാത്തതിന്റെ പേരില്‍ ആരും കൊറോണ പരിശോധനയില്‍ നിന്നും മാറിനില്‍ക്കരുതെന്ന് ആരോഗ്യവിഭാഗം പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു. വ്യവസായ നഗരമായ മുസഫയിലും മറ്റും നടന്നുവരുന്ന പരിശോധനയിലും അണുമുക്തമാക്കുന്ന പദ്ധതിയിലും മുഴുവന്‍ പേരുടെയും സഹകരണം വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
വിസയുടെ കാലാവധി കഴിഞ്ഞതോ അനധികൃതമായി രാജ്യത്ത് തങ്ങിയതോ പ്രശ്‌നമാവില്ല. നിങ്ങള്‍ അധികൃതരുമായി സഹകരിക്കുക. രോഗമുക്തമായ സമൂഹത്തെ വാര്‍ ത്തെടുക്കുന്നതില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പ് വരുത്തണം.
മുസഫയിലെ വിവിധ ഭാഗങ്ങളിലായി പരിശോധനകള്‍ പുരോഗമിക്കുകയാണ്. വ്യവസായ നഗരി 33, 35, 36 നമ്പറുകളില്‍ ഇപ്പോള്‍ പരിശോധനയും അണുമുക്തമാക്കലും ആ രംഭിക്കുകയാണ്. ദിനംപ്രതി നാല്‍പ്പതിനായിരത്തോളം പേര്‍ക്കാണ് യുഎഇയില്‍ കോ വിഡ് – 19 പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്.