കുവൈത്തില്‍ നിര്യാതനായ അബ്ദുല്‍ ഹമീദിന്റെ മയ്യിത്ത് ഖബറടക്കി

കോവിഡ് ബാധിച്ച് മരിച്ച കാഞ്ഞിരക്കുറ്റി അബ്ദുല്‍ ഹമീദിന്റെ മയ്യിത്ത് നമസ്‌കാരത്തിന് കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് നേതൃത്വം നല്‍കുന്നു

കുവൈത്ത് സിറ്റി: കോഴിക്കോട് നന്തി സ്വദേശിയും കുവൈത്ത് കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്ന കാഞ്ഞിരക്കുറ്റി അബ്ദുല്‍ ഹമീദ് (63) എന്ന സല്‍മാസ് ഹമീദ് നിര്യാതനായി. കോവിഡ് 19 ബാധിച്ച് കുവൈത്ത് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതരായ കാഞ്ഞിരക്കുറ്റി ഹസൈനാറിന്റെയും നബീസയുടെയും മകനാണ്. ഭാര്യ: സക്കീന പയ്യോളി. മക്കള്‍: തന്‍സി, സല്‍ഖ, സെല്‍മി. ജാമാതാക്കള്‍: സിയാദ് (കുവൈത്ത്), മുന്നാസ്. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ് (കുവൈത്ത്), കുഞ്ഞിപ്പാത്തു, സുബൈദ, ഷക്കീല, അസ്മ, നഹ്‌ലത്ത്. ടി.വി ഹമീദ് (കുവൈത്ത്) ഭാര്യാ സഹോദരനാണ്. മയ്യിത്ത് സബ്ഹാന്‍ ഖബര്‍സ്താനില്‍ മറവ് ചെയ്തു. കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തിന്റെ നേതൃത്വത്തില്‍ നടന്ന ഖബറടക്ക ചടങ്ങില്‍ സഹോദരന്‍ അബ്ദുല്‍ അസീസ്, ബന്ധുക്കളായ ഷറഫു, ഒ.കെ മുസ്തഫ, ഇഖ്ബാല്‍, ടി.വി ഹമീദ്, സിയാദ്, ഫിറോസ്, അസ്‌ലീര്‍, കുവൈത്ത് കെഎംസിസി ജന.സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖ്, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂര്‍, ഹാരിസ് വള്ളിയോത്ത്, സെക്രട്ടറി ടി.ടി ഷംസു, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസില്‍ കൊല്ലം, കൊയിലാണ്ടി മണ്ഡലം ജന.സെക്രട്ടറി ഫാറൂഖ് ഹമദാനി, മെഡിക്കല്‍ വിംഗ് നേതാക്കളായ ഫൈസല്‍, മുഹമ്മദ് കമാല്‍, ഇയാസ്, മറ്റു നേതാക്കളായ നിസാര്‍ അലങ്കാര്‍, അസീസ് പാടൂര്‍, ആബിദ് ഫൈസി, ഇബ്രാഹിം നന്തി, ഷരീഖ് നന്തി, മജീദ് നന്തി, അഹമ്മദ് കടലൂര്‍, അനുഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെല്‍പ് ഡെസ്‌ക് കണ്‍വീനര്‍ സലീം നിലമ്പൂരാണ് മയ്യിത്ത് സംബന്ധമായ രേഖാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.

അബ്ദുല്‍ ഹമീദ് കെ.കെ