കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി അല്‍ ഐനില്‍ നിര്യാതനായി

    65
    അബ്ദുല്‍ അസീസ്

    അല്‍ഐന്‍: കോവിഡ് 19 ബാധിച്ച് തിരുവനന്തപുരം കൊയ്ത്തൂര്‍കോണം സ്വദേശി അബ്ദുല്‍ അസീസ് (53) അല്‍ ഐനില്‍ നിര്യാതനായി. അബുദാബി ക്‌ളീവ് ലാന്‍ഡ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. 23 വര്‍ഷമായി അല്‍അമാന്‍ ട്രാവല്‍സ് ജീവനക്കാരനായിരുന്നു. പിതാവ്: അലിയാര്‍ കുഞ്ഞ്. മാതാവ് ആയിഷ ബീവി. ഭാര്യ: മാജിദ. മക്കള്‍: സുഹൈല്‍, സാദിഖ്, ഫാത്തിമ. സഹോദങ്ങള്‍: ജമാല്‍ (അബുദാബി), അഷ്‌റഫ്, റംല, റാഹില ബീവി, റജ്‌ല, റസിയ. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബനിയാസില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.