കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി കുവൈത്തില്‍ നിര്യാതനായി

അജ്മല്‍ സത്താര്‍

കുവൈത്ത് സിറ്റി: കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് സ്വദേശിയും കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം പ്രവര്‍ത്തക സമിതിയംഗവുമായ അജ്മല്‍ സത്താര്‍ (39) കുവൈത്തില്‍ നിര്യാതനായി. കോവിഡ്19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി കുവൈത്ത് അമീരി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. രണ്ടു കുട്ടികളുണ്ട്. ഭാര്യയും ഒരു മകനും ഇപ്പോള്‍ കുവൈത്തിലുണ്ട്. കുറ്റിക്കടവ് വാര്‍ഡ് മുസ്‌ലിം ലീഗ് നേതാവ് എന്‍.കെ.സി മുഹമ്മദാണ് പിതാവ്. മാതാവ്: ഫാത്തിമ മുണ്ടുമുഴി. ഭാര്യ: ജാസിറ ഐക്കരപ്പടി. മക്കള്‍: അജ്‌വദ്, അജിയ്യ. സഹോദരങ്ങള്‍: അബ്ദുല്‍ സലാം, സഹീര്‍, ശബ്‌ന.
കുവൈത്തില്‍ റെസ്റ്റോറന്റ് നടത്തി വരികയായിരുന്നു അജ്മാല്‍ സത്താര്‍. 24 മണിക്കൂറിനിടെ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്നു മലയാളികളാണ് മരിച്ചത്. ഇതോടെ, കുവൈത്തില്‍ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 38 ആയി. മയ്യിത്ത് കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം ഖബറടക്കുമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. അജ്മല്‍ സത്താറിന്റെ നിര്യാണത്തില്‍ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.