ജിസിസിയില്‍ കൊറോണ മരണം 2345 ആയി; രോഗബാധിതര്‍ 4 ലക്ഷം കടന്നു

റസാഖ് ഒരുമനയൂര്‍
അബുദാബി: ഗള്‍ഫ് നാടുകളില്‍ കൊറോണമൂലം മരണപ്പെട്ടവരുടെ എണ്ണം 2345 ആയി ഉയര്‍ന്നു. സഊദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണത്തിനിരയായത്. 1387 പേരാണ് കൊറോണ ബാധിച്ചു സഊദിഅറേബ്യയില്‍ മരണപ്പെട്ടത്. ഗള്‍ഫ് രാജ്യങ്ങളില്‍ രോഗ ബാധിതരുടെ എണ്ണം 402,675 ആയി.
മരണ നിരക്കില്‍ കവൈത്താണ് രണ്ടാം സ്ഥാനത്തുള്ളത്. 337 പേര്‍ക്കാണ് മഹാമാരിമൂലം കുവൈത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഇവിടെ മൊത്തം 41,879 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 8733 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 365,224 കോവിഡ് പരിശോധനകളാണ് കുവൈത്തില്‍ ഇതുവരെ നടത്തിയത്.
സൗദിഅറേബ്യയില്‍ 167,267 പേരെ യാണ് ഇതുവരെ രോഗബാധിതരായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനകം 1387 പേര്‍ക്ക് ജീ വഹാനി നേരിട്ടുവെന്നത് ആരോഗ്യരംഗത്ത് ഏറെ വേദനയുളവാക്കി. നിലവില്‍ 53,083 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം രോഗബാധിതരുടെ കാര്യത്തില്‍ ഗള്‍ഫ് നാടുകളില്‍ രണ്ടാം സ്ഥാനത്ത് ഖത്തറാണ്. 90,778 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 104 പേര്‍ക്കാണ് കോവിഡ് മൂലം ഖത്തറില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 17,591 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 333,172 കോവിഡ് പരിശോധനകളാണ് ഇതുവരെ നടന്നിട്ടുള്ളത്.
യുഎഇയില്‍ രോഗബാധിതര്‍ 46,133 ആണ്. ഇതുവരെ 307 പേരുടെ മരണം സ്ഥിരീകരിച്ചു. 11,421 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അണുബാധ പ്രതിരോധിക്കുന്നതില്‍ യുഎഇ കൈകൊണ്ട നടപടികള്‍ അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഒമാനില്‍ അതിവേഗം കൊറോണ പടരുന്നുവെന്നത് പൊതുവെ ആശങ്ക പരിത്തിയിരിക്കുകയാണ്. 33,536 പേരാണ് ഇതിനം രോഗികളായി മാറിയത്. 142 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 15,422 പേര്‍ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ടു കള്‍ വ്യക്തമാക്കുന്നു. 169,105 കോവിഡ് പരിശോധനകളാണ് ഒമാനില്‍ ഇതുവരെ നടന്നത്.
ബഹ്‌റൈനില്‍ 23,082 പേര്‍ക്കാണ് കൊറോണ രോഗം ബാധിച്ചത്. 68 പേര്‍ക്ക് മരണം സംഭവിച്ചു. 5544 പേര്‍ ചികിത്സയില്‍ കഴിയുന്നു. മറ്റുള്ളവരെല്ലാം രോഗമുക്തി നേടി. 494,028 കോവിഡ് പരിശോധനകള്‍ ബഹ്‌റൈനില്‍ നടത്തുകയുണ്ടായി.