മസ്കത്ത്: ഒമാനില്‍ കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. ചൊവ്വാഴ്ച 1,318 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ഒമാനില്‍ രോഗികളുടെ എണ്ണം 32,394 ആയി ഉയര്‍ന്നു.
140 പേരാണ് ഇതിനകം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം 3,940 പേര്‍ക്കാണ് കൊറോണ പരിശോധന നടത്തിയതെന്ന് ഇതുസംബന്ധിച്ച ഒമാന്‍ ആരോഗ്യ മന്ത്രാലയ അറിയിപ്പില്‍ പറയുന്നു. 17,279 പേര്‍ക്കാണ് ഇതുവരെ രോഗം സുഖപ്പെട്ടത്.
അതിനിടെ, രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ പ്രവാസികളുടെ ആശങ്ക പതിന്മടങ്ങായി വര്‍ധിച്ചിരിക്കുകയാണ്. എങ്ങനെയെങ്കിലും എത്രയും വേഗം നാട്ടില്‍ എത്താനുള്ള ആഗ്രഹവുമായാണ് ഇവര്‍ കഴിയുന്നത്. എന്നാല്‍, വിമാനത്തിന്റെ അപര്യാപ്തത എല്ലാവരെയും കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുകയാണ്.
മസ്കത്ത് കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇതിനകം നൂറുകണക്കിനു പേര് നാട്ടിലെത്തിക്കഴിഞ്ഞിട്ടുണ്ട്. ആയിരക്കണക്കിനു പേരാണ് പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്.