
മസ്കത്ത്: ഒമാനില്‍ ചൊവ്വാഴ്ച പുതിയ 745 കോവിഡ് 19 കേസുകള്‍ രേഖപ്പെടുത്തി. രാജ്യത്ത് ഇതു വരെ 25,269 പേര്‍ക്ക് രോഗബാധയേറ്റതായും ഒമാനി വാര്‍ത്താ ഏജന്‍സിയായ ‘ഒന’ റിപ്പോര്‍ട്ട് ചെയ്തു. പുതുതായി കണ്ടെത്തിയ രോഗികളില്‍ 377 പേര് ഒമാനികളും 268 പേര് വിദേശികളുമാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറു പേര് മരിച്ചിട്ടുമുണ്ട്. ഇതോടെ, ഒമാനില്‍ ആകെ മരിച്ചവരുടെ എണ്ണം 114 ആയി. രോഗത്തില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 11,089 പേര് ഇതിനകം രോഗമുക്തരായി. 105 പേര് തീവ്ര പരിചരണ ചികില്‍സയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.