അഷ്റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ വ്യാഴാഴ്ച 4,757 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 145,991 ആയി. 48 പേരാണ് വ്യാഴാഴ്ച കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 1,139 ആയി. പുതുതായി 2,253 പേര് കൂടി സുഖം പ്രാപിച്ചതോടെ ആകെ 93,915 പേര്‍ക്ക് രോഗമുക്തിയുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 50,937 പേര് വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 1,877 പേര് ഗുരുതരാവസ്ഥയിലാണ്. 11,98,273 പേര്‍ക്ക് ടെസ്റ്റുകള്‍ ഇതിനകം ചെയ്തു കഴിഞ്ഞു. സഊദിയിലെ 187 നഗരങ്ങളില്‍ രോഗബാധയുണ്ട്.
മേഖല തിരിച്ചുള്ള പുതിയ രോഗബാധിതരുടെ കണക്ക്: റിയാദ് 1442, മക്ക 399, ജിദ്ദ 300, ഖതീഫ് 218, മദീന 191, ദമ്മാം 179, ഹുഫൂഫ് 174, അല്‍ഖോബാര്‍ 162, ബുറൈദ 129, അല്‍മുബറസ് 128, ദഹ്റാന്‍ 113, ദര്‍ഇയ 102, ഖമീസ് മുശൈത് 100, അബഹ 99, താഇഫ് 97, അല്‍ഖര്‍ജ് 91, ഹഫര്‍ അല്‍ബാതിന്‍ 64, നജ്റാന് 51, മുസാഹ്മിയ 40, തബൂക് 37, ജുബൈല്‍ 35, മഹായില്‍ അസീര്‍ 33, ഹാഇല്‍ 30, യാമ്പു 28, ഉനൈസ 26, റാസ്തനൂറ 25, റമാഹ് 23, ഉയൂന്‍ 21, അല്‍റാസ് 16, ബെയ്ശ് 16, ഉയൂന്‍ അല്‍ജവ 13, ബഖീഖ് 13, ശറൂറ 13, യദാമ 12, ബുഖൈരിയ 11, സഫുവ 11, ഹോത ബനീ തമീം 11, വാദി ദവാസിര്‍ 10, അല്‍ബദായ 9, വാദി ബിന്‍ ഹശ്ബല്‍ 9, മജ്മ 9, അല്‍അസിയ 8, ഹുറൈമല 8, അല്‍ബാഹ 7, മജാരിദ 7, നമാസ് 7, ഖഫ്ജി 7, ഖര്‍യതുല്‍ ഇലയ 7, റുവൈദ അല്‍അര്‍ദ് 7, നാരിയ 6, സല്‍വ 6, അല്ലൈത് 6, അല്‍ജഫര്‍ 5, മന്ദഖ് 5, മിദ്നബ് 5, ദര്യ 5, ഉഹദ് റുഫൈദ 5, തബാല 5, മലീജ 5, അല്‍ദിലം 5, സാജര്‍ 5, അല്‍ബദ 5, റിയാദല്ഖബ്റ 4, അല്‍സഹന്‍ 4, റാനിയ 4, അല്‍മദ 4, ബല്ലസ്മര്‍ 4, സബ്ത് അല്‍അലായ 4, അല്ആര്ദ 4, അല്‍ദായര്‍ 4, ദവാദ്മി 4, സുല്‍ഫി 4, ഹോത സുധീര്‍ 4 , മഖുവ 3, ബല്‍ജുര്‍ശി 3, സകാക 3, നബ്ഹാനിയ 3, ഖിയ 3, ഫറസാന്‍ 3, ജിസാന്‍ 3, സബിയ 3, അറാര്‍ 3, ബ്ജാദിയ 3, നാഫി 3, താദിഖ്, ഖുല്‍വ, തബര്‍ജല്‍, മുദൈലിഫ്, അല്‍ഖുറൈഇ, അല്ഹറജ, ദഹ്റാന്‍ ജുനൂബ്, റജാല്‍ അല്മാ, സറത് അബ്ദ, ബിശ, തത്ലീസ്, അല്‍ബത്ഹ, ഉറൈറ, അല്‍ഗസാല, അല്‍ശംലി, ഐദാബി, റാബിഗ്, ഖുലൈസ്, അഫീഫ് (2 കേസ് വീതം), അഖീഖ്, വാദി അല്‍ഫറ, ഖൈബര്‍, മഹദ് അല്‍ദഹബ്, ഖുറയാത്, അല്‍ഗൂസ്, ഖുന്‍ഫുദ, നമിറ, തുറൈബാന്‍, അല്‍ഖുര്‍മ, തുര്‍ബ, ഉമ്മുല്‍ദൗം, അല്‍ഖഹ്മ, തനൂമ, ബശായര്, അബുആരിശ്, അല്തവാല്, അദ്ഹം, ലൈല, അര്ഥാവിയ, അല്‍ഖുവയ, റഫാ അല്‍ജംശ്, തമീര്‍, ശുവാഖ്, തൈമ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതം എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത്.