അഷ്റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ കോവിഡ് ബാധിച്ച് തിങ്കളാഴ്ച 22 പേര് കൂടി മരിച്ചതോടെ ഇതു വരെ മരിച്ചവരുടെ എണ്ണം 525 ആയി. ജിദ്ദയില്‍ 13 പേരും മക്കയില്‍ നാല് പേരും ദമ്മാം, തബൂക് എന്നിവിടങ്ങളില്‍ രണ്ട് പേര് വീതവും ബുറൈദയില്‍ ഒരാളുമാണ് മരിച്ചത്. 1,881പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 87,142 ആയി. 1,863 പേരകാണ് തിങ്കളാഴ്ച മാത്രം രോഗമുക്തി നേടിയത്. ഇതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 64,306 ആയി. നിലവില്‍ 22,312 പേര് വിവിധ ആസ്പത്രികളിലായി ചികിത്സയിലാണ്. 380 പേരുടെ നില ഗുരുതരമാണ്. 838,623 പേര്‍ക്ക് ഇതു വരെ കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മേഖലാടിസ്ഥാനത്തില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്: റിയാദ് 668, ജിദ്ദ 293, ദമ്മാം 290, മക്ക 164, ജുബൈല്‍ 62, ഹുഫൂഫ് 39, മുസാഹ്മിയ 27, ഖതീഫ് 22, ഖുലൈസ് 21, അല്‍ഖര്‍ജ് 20, മദീന 19, ഹാഇല്‍ 19, താഇഫ് 17, ദഹ്റാന്‍ 14, റഫാഇ അല്‍ജംശ് 13, അല്‍ഖോബാര്‍ 11, വാദി ദവാസിര്‍ 11, അബഹ 10, സഫ്വ 10, തബൂക് 9, നജ്റാന് 8, ബിശ 7, അഫീഫ് 7, ഹോത ബനീ തമീം 7, ബുറൈദ 6, ഹഫര്‍ അല്‍ബാതിന്‍ 6, അറാര്‍ 6, ശറൂറ 5, ദുര്‍മ 5, ഹുറൈമല 5, അല്മജാര്ദ 4, മഹായില്‍ അസീര്‍ 4, റാസ്തനൂറ 4, ബെയ്ശ് 4, അല്‍കാമില്‍ 4, മജ്മ 4, അല്‍റൈന്‍ 4, അല്‍നമാസ് 3, ഖമീസ് മുശൈത്ത് 3, അല്‍ഖഫ്ജി 3, അല്‍ബത്ഹ 3, ലൈല 3, അല്‍സുലൈല്‍ 3, അല്‍സുല്‍ഫി 3, നമിറ 2, അല്‍സഹന്‍ 2, ബല്ലസ്മര്‍ 2, റിജാല്‍ അല്‍മ 2, ജിസാന്‍ 2, അല്ഖാസ്ര 2, അല്‍ഖുവയ്യ 2, ഹോത സുധീര്‍ 2, റൊവൈദ അല്‍അര്‍ദ് 2, അല്‍ജഫര്‍, അല്‍ഉയൂന്‍, അല്‍ഗൂസ്, അഹദ് റുഫൈദ, അല്ബശായിര്, നാരിയ, അല്‍ഗസാല, അല്‍ശംലി, അല്ഹര്ത്, അല്‍ഐദാബി, യദാമ, അല്അര്താവിയ, അല്ബിജാദിയ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതമാണുള്ളത്.