സഊദിയില്‍ മാസ്‌ക് ധരിക്കാതിരുന്നാല്‍ നാടു കടത്തും; 1,975 പേര്‍ക്ക് രോഗബാധ, 32 മരണം, 806 പേര്‍ക്ക് ശമനം

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ വ്യാഴാഴ്ച 32 പേര്‍ കൂടി മരിച്ചു. ഇതോടെ, കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 611 ആയി. പുതുതായി 1,975 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ആകെ രോഗബാധിതരുടെ എണ്ണം 93,157 ആവുകയും ചെയ്തു. ഇതില്‍ 23,581 പേരാണ് വിവിധ ആസ്പത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. പുതുതായി 806 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ 68,965 പേര്‍ക്ക് രോഗമുക്തിയുണ്ടായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജിദ്ദ 13, മക്ക 9, റിയാദ് 3, മദീന 2, ദമ്മാം 2, തായിഫ് 1, ബുറൈദ 1 എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച മരണം നടന്നത്. രാജ്യത്ത് ഇതു വരെ നടന്ന പരിശോധനകളുടെ എണ്ണം 8,87,209 ആയി. ബുധനാഴ്ച ഒമ്പത് പേര്‍ മരിച്ചതിനാല്‍ മക്കയില്‍ ആകെ മരണ സംഖ്യ 248ഉം 13 പേര്‍ മരിച്ച ജിദ്ദയില്‍ 200ഉം ആയി. 171 നഗരങ്ങളിലാണ് രോഗം ബാധിച്ചത്.
മേഖല തിരിച്ചുള്ള പുതിയ രോഗബാധിതരുടെ കണക്ക്: റിയാദ് 675, മക്ക 286, ജിദ്ദ 259, മദീന 124, ഹുഫൂഫ് 112, ദമ്മാം 53, ഖതീഫ് 49, താഇഫ് 42, തബൂക്ക് 36, ജുബൈല്‍ 31, അല്‍ഖോബാര്‍ 26, ബെയ്ശ് 21, അല്‍മുബറസ് 17, ഹാഇല്‍ 17, ഖമീസ് മുശൈത്ത് 15, ഖുലൈസ് 15, യാമ്പു 14, അല്‍ഖര്‍ജ് 12, അബഹ 11, നജ്‌റാന്‍ 10, റിമാഹ് 9, ഹുറൈമല 8, ദഹ്‌റാന്‍ 7, അല്‍ജഫര്‍ 6, ബുറൈദ 6, മദ്മ 6, ബഖീഖ് 5, ശറൂറ 5, അഫീഫ് 5, അല്‍മജാരിദ 4, സബിയ 4, ദര്‍ഇയ 4, അല്‍സുലൈല്‍ 4, സാജര്‍ 4, താദിഖ് 4, അല്‍ഉയൂന്‍ 3, അഖീഖ് 3, അഹദ് റുഫൈദ 3, റാസ്തനൂറ 3, സഫ് വ 3, ജിസാന്‍ 3, അല്‍ഖുവയ 3, ദുര്‍മ 3, ഹോത ബനീ തമീം 3, ഖുല്‍വ 2, മഹായില്‍ അസീര്‍ 2, ബിഷ 2, ബഖാ 2, ലൈല 2, ദവാദ്മി 2, സുല്‍ഫി 2, ഹോത സുധീര്‍ 2, റഫാ അല്‍ജംശ് 2, ശഖ്‌റ 2, അല്‍മന്‍ദഖ്, അല്‍ഗറ, ബല്‍ജുര്‍ശി, സകാക, അല്‍ ഐസ്, അല്‍ഉല, അല്‍ഗൂസ്, അല്‍മുദൈലിഫ്, നാരിയ, ഹഫര്‍ അല്‍ബാതിന്‍, അല്‍ദര്‍ബ്, അല്‍ദായിര്‍, സാംത, അല്ലൈത്, അല്‍കാമില്‍, യദാമ, അല്‍ദലം, അല്‍ഹരീഖ്, അല്‍ഖാസിറ, റുവൈദ അല്‍അര്‍ദ്, വാദി ദവാസിര്‍, ദേബ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതേസമയം, കോവിഡ് വൈറസ് വ്യാപിക്കാന്‍ ഇടയാക്കുന്ന വിധം മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്ന വിദേശികളെ നാടു കടത്തുമെന്നും സഊദിയിലേക്ക് ആജീവാനന്ത പ്രവേശ വിലക്കേര്‍പ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതോടൊപ്പം, കൊറോണ വ്യാപനം തടയാനായി അധികൃതര്‍ സ്വീകരിച്ച മറ്റു 3 മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ മന:പൂര്‍വം ലംഘിക്കുന്നവര്‍ക്കും നാടു കടത്തലും ആജീവാനന്ത വിലക്കും നേരിടേണ്ടി വരും.