അഷ്റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ വെള്ളിയാഴ്ച കോവിഡ് ബാധിച്ച് 31 പേര് മരിച്ചു. ഇതോടെ, രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 642 ആയി. പുതുതായി 2,591 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ആകെ രോഗബാധിതരുടെ എണ്ണം 95,748 ആവുകയും ചെയ്തു. ഇതില്‍ 24,490 പേരാണ് വിവിധ ആസ്പത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. പുതുതായി 1,651 പേര് കൂടി സുഖം പ്രാപിച്ചതോടെ ആകെ 70,616 പേര്‍ക്ക് രോഗമുക്തിയുണ്ടായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മേഖല തിരിച്ചുള്ള പുതിയ രോഗബാധിതരുടെ കണക്ക്: റിയാദ് 719, ജിദ്ദ 459, മക്ക 254, മദീന 129, ഹുഫൂഫ് 102, ദമ്മാം 90, അല്‍ഖോബാര്‍ 81, ഖതീഫ് 76, ജുബൈല്‍ 66, അല്‍മുബറസ് 60, ബുറൈദ 48, ദഹ്റാന്‍ 45, താഇഫ് 31, ഖമീസ് മുശൈത്ത് 29, അല്‍ജഫര്‍ 22, റാസ്തനൂറ 20, വാദി ദവാസിര്‍ 20, ഹഫര്‍ അല്‍ബാതിന്‍ 19, ദര്‍ഇയ 19, യാമ്പു 18, തബൂക്ക് 17, ജിസാന്‍ 15, ഖുന്‍ഫുദ 12, അറാര്‍ 12, ഉനൈസ 11, അല്‍ബശായര്‍ 11, ബഖീഖ് 11, അബഹ 10, മഹായില്‍ അസീര്‍ 10, സഫുവ 10, അല്‍സഹന്‍ 9, ഖഫ്ജി 9, അബുആരിശ് 9, നജ്റാന് 9, ബല്ലസ്മര്‍ 8, അല്‍ഖര്‍ജ് 8, ബെയ്ശ് 7, സബിയ 7, റൊവൈദ അല്‍അര്‍ദ് 7, അഹദ് റുഫൈദ 6, ഹാഇല്‍ 6, അല്‍അര്‍ദ 6, അല്നമസ് 5, തബാല 5, അല്‍ദര്‍ബ് 5, അല്ലൈത് 5, അല്‍ഉയൂന്‍ 4, ബുഖൈരിയ 4, അല്‍റാസ് 4, വാദി ഹശ്ബല്‍ 4, അല്‍ഖുവയ 4, ലൈല 3, വാദി അല്‍ഫറ 2, മഹ്ദ് അല്‍ദഹബ് 2, റിയാദ് അല്‍ഖബ്റ 2, അല്‍ഗൂസ് 2 , മുസാഹ്മിയ 2, ഹോത ബനീ തമീം, ഹനാകിയ, ഖൈബര്‍, മിദ്നബ്, അല്‍അസിയ, അല്‍മുവയ്യ, ദഹ്റാന്‍ ജുനൂബ്, റജാല്‍ അല്‍മ, തനൂമ, അല്‍ഐദാബി, അദ്ഹം, റാബിഗ്, ഹബോന, അല്ഒവൈഖല, അല്ശഅബ, അല്ബിജാദിയ, സുല്‍ഫി, തമീര്‍, താദിഖ്, ഉംലുജ് എന്നിവിവിടങ്ങളില് ഓരോ കേസ് വീതമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജിദ്ദയില്‍ അടുത്ത 15 ദിവസത്തേക്ക് കര്‍ഫ്യൂ ഇളവ് ഭാഗികമായി പിന്‍വലിച്ചു. നാളെ മുതല്‍ ജൂണ്‍ 20 വരെ വൈകുന്നേരം മൂന്ന് മണി മുതല്‍ കര്‍ഫ്യൂ ആയിരിക്കും. രാവിലെ ആറു വരെ കര്‍ഫ്യൂ തുടരും. എന്നാല്‍, രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് വരെ പുറത്തിറങ്ങാം. പള്ളികളിലെ നമസ്കാരവും നിര്‍ത്തി. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ പാടില്ല.