കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന; സഊദിയില്‍ രോഗ ശമനം 70 ശതമാനത്തിലധികം

39

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണത്തില്‍ ശനിയാഴ്ച വന്‍ വര്‍ധന രേഖപ്പെടുത്തി. 3,121 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗബാധ കണ്ടെത്തിയത്. ഇതോടെ, ആകെ രോഗബാധിതരുടെ എണ്ണം 98,969 ആയി. തലസ്ഥാന നഗരിയായ റിയാദില്‍ മാത്രം ശനിയാഴ്ച 900 കേസുകള്‍ കണ്ടെത്തി. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന മരണത്തിലും ഇന്നലെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 34 പേര്‍ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് സഊദിയില്‍ മരിച്ചവരുടെ എണ്ണം 676 ആയി. ഇന്നലെ ജിദ്ദയില്‍ മാത്രം 17 പേര്‍ മരിച്ചു. മക്ക 8, ദമ്മാം 5, ജിസാന്‍ 2, ഖത്തീഫ്, യാന്‍ബു എന്നിവിടങ്ങളില്‍ ഓരോ പേരും മരിച്ചു. 1,175 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി. ഇതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 71,791 ആയി. നിലവില്‍ 26,402 പേര്‍ വിവിധ ആസ്പത്രികളിലായി ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും കഴിഞ്ഞ ദിവസങ്ങളില്‍ ക്രമാതീതമായി വര്‍ധിച്ചിരുന്നു. 1,484 പേരുടെ നില ഗുരുതരമായി തുടരുന്നതായും 24 മണിക്കൂറിനുള്ളില്‍ 24,229 ടെസ്റ്റുകള്‍ ചെയ്തതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതോടെ 93,3201 പേര്‍ക്ക് കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മേഖലാടിസ്ഥാനത്തില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്: റിയാദ് 900, ജിദ്ദ 572, മക്ക 279, മദീന 170, ദമ്മാം 149, ഹുഫൂഫ് 144, ഖതീഫ് 121, അല്‍ഖോബാര്‍ 86, താഇഫ് 76, അല്‍മുറസ് 53, മുസാഹ്മിയ 51, ജുബൈല്‍ 49, ഖമീസ് മുശൈത്ത് 47, ദഹ്‌റാന്‍ 36, ദര്‍ഇയ 28, ബുറൈദ 26, അഹദ് റഉഫൈദ 24, അബഹ 19, അല്‍ഖര്‍ജ് 18, ഹോത ബനീ തമീം 17, അല്‍ജഫര്‍ 14, സഫുവ 13, ജിസാന്‍ 13, നജ്‌റാന്‍ 10, വാദി ദവാസിര്‍ 10, യാമ്പു 9, ദഹ്‌റാന്‍ അല്‍ജുനൂബ് 9, ബീശ 8, തബൂക് 8, വാദി ഇബ്‌നു ഹശ്ബല്‍ 7, റാസ്തനൂറ 7, അറാര്‍ 7, റഫാഇ അല്‍ദംശ് 7, മഹായില്‍ അസീര്‍ 6, ഹഫര്‍ അല്‍ബാതിന്‍ 6, അഫീഫ് 6, അല്‍ഖാസിറ 6, ശഖ്‌റ് 6, വാരിയ 5, ഹാഇല്‍ 5, അല്‍ദിലം 5, അല്‍ഖുവയ 5, അല്‍നമാസ് 4, തബാല 4, സുലൈല്‍ 4, അല്‍ഉയൂന്‍ 3, മഖുവ 3, അല്‍സഹന്‍ 3, തനൂമ 3, അല്‍ബത്ഹ 3, റാബിഗ് 3, ശറൂറ 3, സകാക 2, അല്‍ഉല 2, മഹദ് അല്‍ദഹബ് 2, സബ്ത് അല്‍അലായ 2, ഖഫ്ജി 2, ബഖീഖ് 2, അബു ആരിശ് 2, ഖുലൈസ് 2, ലൈല 2, ദവാദ്മി 2, അല്‍റൈന്‍ 2, ഹുറൈമല 2, റുവൈദ്ല്‍ അര്‍ദ് 2, അല്‍ബാഹ, അല്‍മന്‍ദഖ്, ബല്‍ജുര്‍ശി, തബര്‍ജല്‍, അല്‍മുദൈലിഫ്, ഖുന്‍ഫുദ, നമിറ, അല്‍ഖുര്‍മ, അല്‍മഹാനി, മൈസാന്‍, സറത് ഉബൈദ, അല്‍ബശായര്‍, തത്‌ലീസ്, ഖര്‍യത് അല്‍ഉലയ, സല്‍വ, അല്‍ശംലി, അല്‍ഐദാബി, ബെയ്ശ്, ഖയാശ്, അല്‍അര്‍ദാവിയ, ബിജാദിയ, മജ്മ, മറാത്, സാജിര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്.