അഷ്റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ ചൊവ്വാഴ്ച 4,267 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 136,315 ആയി. 41 പേരാണ് ചൊവ്വാഴ്ച കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരിച്ചവുടെ എണ്ണം 1,052 ആണ്. പുതുതായി 1,650 പേര് കൂടി സുഖം പ്രാപിച്ചതോടെ ആകെ 89,540 പേര്‍ക്ക് രോഗമുക്തിയുണ്ടായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 45,723 പേര് വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 1,910 പേര് ഗുരുതരാവസ്ഥയിലാണ്. 11,44,282 ടെസ്റ്റുകള്‍ ഇതിനകം രാജ്യത്ത് നടത്തിക്കഴിഞ്ഞു. 187 നഗരങ്ങളിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാന നഗരിയായ റിയാദിലാണ് കൂടുതല്‍ കേസുകള്‍. 37245 പേര്. ഇവരില്‍ 22,137 പേര്‍ക്ക് രോഗം ഭേദമായി. 14,996 പേര് ഇപ്പോള്‍ നഗരത്തിലെ വിവിധ ആസ്പത്രികളിലാണ്. 22,137 പേര് രോഗമുക്തി നേടി. പ്രധാന നഗരങ്ങള്‍, രോഗബാധ, ആസ്പത്രിയിലുള്ളവര്‍, രോഗമുക്തി നേടിയര്‍ എന്നിവ യഥാക്രമം: ജിദ്ദ 21153 -5713 -15064, മക്ക 20270 -4756 -15180, മദീന 11572 -1721 -9776, ദമ്മാം: 8285 -3004 -5241, ഹുഫൂഫ് 5972 -1741 -4207 എന്നിങ്ങനെയാണ്.
മേഖല തിരിച്ചുള്ള ചാവ്വാഴ്ചത്തെ രോഗബാധിതരുടെ കണക്ക്: റിയാദ് 1629, ജിദ്ദ 477, മക്ക 224, ഹുഫൂഫ് 200, ദമ്മാം 192, അല്‍ഖോബാര്‍ 132, ഖതീഫ് 116, മദീന 100, ഖമീസ് മുശൈത്ത് 95, അല്‍മുബറസ് 80, അബഹ 77, അല്‍ഖര്‍ജ് 71, താഇഫ് 65, ബുറൈദ 56, ജുബൈല്‍ 56, ദര്‍ഇയ 54, സഫുവ 50, വാദി ദവാസിര്‍ 31, നജ്റാന് 24, യാമ്പു 22, ഹാഇല്‍ 22, മുസാഹ്മിയ 22, ബിശ 18, അല്‍റാസ് 17, ഉനൈസ 17, ഹുറൈമല 17, അല്‍ദായര്‍ 16, അല്‍ദര്‍ബ് 15, ജിസാന്‍ 14, ഹോത ബനീ തമീം 14, മഹായില്‍ 13, ശറൂറ 12, മജ്മ 12, അല്‍ഖുവയ 12, നാരിയ 11, സാംത 10, ദര്‍മ 10, അഹദ റുഫൈദ 9, തബൂക് 9, വാദി ബിന്‍ ഹശ്ബല്‍ 8, ഖര്യതുല്ലയ 8, ഹഫര്‍ അല്‍ബാതിന്‍ 8, അല്‍ഐദാബി 8, സുല്‍ഫി 8, ദേബ 8, മുദൈലിഫ് 7, തബാല 7, അല്ദലം 7, അല്‍ജഫര്‍ 6, തഹ്റാന്‍ ജുനൂബ് 6, ഖഫ്ജി 6, ദഹ്റാന്‍ 6, ബെയ്ശ് 6, ലൈല 6, ഉയൂന്‍ 5, അല്‍ബാഹ 5, ബുഖൈരിയ 5, ഹറജ 5, റാസ്തനൂറ 5, ഖുല്‍വ 4, അല്‍ബദായ 4, ഉയൂന്‍ അല്‍ജവ 4, റാനിയ 4, ബല്ലസ്മര്‍ 4, ഉറൈറ 4, ഫറസാന്‍ 4, റാബിഗ് 4, സുലൈല്‍ 4, റുവൈദ അല്‍അര്‍ദ് 4, സല്‍വ 4, റിയാദല്ഖബ്റ 3, ഖുന്‍ഫുദ 3, ഉമ്മുല്‍ദൗം 3, അല്‍മദ 3, ശായര് 3, ബഖീഖ് 3, താദിഖ് 3, അല്‍അസിയ 3, ബല്‍ജുര്‍ശി, തബര്‍ജല്‍, നബ്ഹാനിയ, അല്മുവയ, സറത് അല്ഉബൈദ, അല്‍ബത്ഹ, അല്ആര്ദ, അല്തുവാല്, അല്ലൈത്, അറാര്‍, റഫ്ഹ , മഖുവ (2 കേസ് വീതം), മിദ്നബ്, ഖുര്‍മ, അല്‍സഹന്‍, അല്ഫര്ശ, ഹനാകിയ, അല്‍നമാസ്, അല്‍ഖഹ്മ, തനൂമ, മലീജ, അല്‍ഗസാല, അല്‍ഹാഇത്, അല്ശിനാന്, അബുആരിശ്, സബിയ, അദ്ഹം, ഹബോന, അല്ശബ, ദവാദ്മി, ഹരീഖ്, മറാത്, റമാഹ്, സാജര്‍, ശഖ്റ, ശുവാഖ് എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.