സഊദിയില്‍ 36 മരണം; 3717 പേര്‍ക്ക് രോഗബാധ, 1615 പേര്‍ക്ക് ശമനം

14

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ ബുധനാഴ്ച 36 പേര്‍ കൂടി മരിച്ചതോടെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 819 ആയി. 3,717 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ, രോഗബാധിതരുടെ എണ്ണം 112,288 ആയി. പുതുതായി 1,615 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ 77,954 പേര്‍ക്ക് രോഗമുക്തിയുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 33,515 പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്.
മേഖല തിരിച്ചുള്ള പുതിയ രോഗബാധിതരുടെ കണക്ക്: റിയാദ് 1317, ജിദ്ദ 460, ഹുഫൂഫ് 194, ദമ്മാം 189, ഖതീഫ് 157, മക്ക 140, മദീന 127, താഇഫ് 127, അല്‍ഖോബാര്‍ 103, ദര്‍ഇയ 63, മുസാഹ്മിയ 55, ദഹ്‌റാന്‍ 52, അബഹ 50, അല്‍മുബറസ് 47, ഹാഇല്‍ 42, ജുബൈല്‍ 41, വാദി ദവാസിര്‍ 34, അല്‍ഉയൂന്‍ 33, സഫുവ 33, ബുറൈദ 31, അല്‍ഖര്‍ജ് 28, യാമ്പു 24, ഹോത ബനീ തമീം 23, റാസ്തനൂറ 21, ബെയ്ശ് 21, ജിസാന്‍ 20, നജ്‌റാന്‍ 17, തബൂക് 17, ഖമീസ് മുശൈത് 16, വാദി ഇബ്‌നു ഹശ്ബല്‍ 16, അഹദ് റുഫൈദ 15, സുലൈല്‍ 11, അല്‍ജഫര്‍ 10, സബിയ 10, ഹഫര്‍ അല്‍ബാതിന്‍ 8, അല്‍റാസ് 7, ഖുസൈബ 7, ലൈല 7, അല്‍ബാഹ 6, സകാക 6, അദ്ഹം 6, ദവാദ്മി 6, താദിഖ് 6, മഹായില്‍ അസീര്‍ 5, സുല്‍ഫി 5, റുവൈദ അല്‍അര്‍ദ് 5, ശഖ്‌റ 5, അല്‍ഹര്‍ജ 4, അല്‍ഐദാബി 4, അല്‍ദായര്‍ 4, അല്ലൈത് 4, മജ്മ 4, ഉനൈസ 3, അല്‍ഗൂസ് 3, അല്‍സഹന്‍ 3, ഖിയ 3, തനൂമ 3, സാംത 3, ദുര്‍മ 3, ഹുറൈമല 3, മഖുവ, റിയാദ് അല്‍ഖബ്‌റ, സറത് ഉബൈദ, സബ്ത് അല്‍അലായ, നാരിയ, അബു ആരിശ്, അല്‍ദര്‍ബ്, ഫറസാന്‍, ശറൂറ, അല്‍ഖുവയ, തമീര്‍ (രണ്ടു കേസ് വീതം), അഖീഖ്, അല്‍ഗറ, അല്‍ഉല, അല്‍ബദായ, അല്‍ബുഖൈരിയ, ഉയൂന്‍ അല്‍ജവ, ഉഖല്‍ത് സുകൂര്‍, അല്‍മുദൈലിഫ്, അല്‍ഖുന്‍ഫുദ, അല്‍ഖുറൈഇ, അല്‍ഖുര്‍മ, ദലം, റാനിയ, അല്‍നമാസ്, ദഹ്‌റാന്‍ അല്‍ജുനൂബ്, ബിശ, സല്‍വ, ബഖാ, അല്‍റീത്, അഹദ് അല്‍മസാരഹ, റാബിഗ്, അല്‍കാമില്‍, ഹബോന, അറാര്‍, അഫീഫ്, അര്‍ഥാവിയ, അല്‍ദിലം, അല്‍ഹരീഖ് എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.